Advertisement

‘ചില വിദ്വാൻമാർ തെരഞ്ഞെടുപ്പ് ഫണ്ട് മുക്കി, പണം തട്ടിയവരെ അറിയാം’; രാജ്‌മോഹൻ ഉണ്ണിത്താൻ

May 17, 2024
1 minute Read

തെരഞ്ഞെടുപ്പ് ഫണ്ട് മുക്കിയെന്ന ആരോപണവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ. ചില വിദ്വാൻമാർ തെരഞ്ഞെടുപ്പ് ഫണ്ട് മുക്കി. ബൂത്ത് കമ്മറ്റികൾക്ക് നൽകാൻ ഏൽപിച്ച പണമാണ് ചില മണ്ഡലം പ്രസിഡൻ്റുമാർ മുക്കിയത്.

തെരഞ്ഞെടുപ്പിന് ബ്ലോക്ക് കമ്മിറ്റിക്ക് കൊടുക്കേണ്ട പൈസയും മണ്ഡലം കമ്മിറ്റിക്ക് കൊടുക്കേണ്ട പൈസയും കൃത്യമായി കൊടുത്തു. എന്നാൽ ബൂത്ത് കമ്മിറ്റികൾക്ക് കൊടുക്കാൻ നൽകിയ പണമാണ് ചില മണ്ഡലം പ്രസിഡന്റുമാര്‍ മുക്കിയത്.

പണം തട്ടിയെടുത്തവരെ അറിയാമെന്ന് ഉണ്ണിത്താൻ പറഞ്ഞു. ആരെയും വെറുതെ വിടില്ല. മണ്ഡലം പ്രസിഡൻ്റുമാർക്കും ബ്ലോക്ക് പ്രസിഡൻ്റുമാർക്കും യുഡിഎഫിനുമെല്ലാം ആവശ്യമായ പണം നൽകി. എന്നാൽ ബൂത്തിൽ കൊടുക്കേണ്ട പണം ചിലർ തട്ടിയെന്നും ഉണ്ണിത്താൻ ആരോപിച്ചു.

പ്രസംഗം കോൺഗ്രസ് പ്രവര്‍ത്തകൻ ക്യാമറയിൽ ചിത്രീകരിച്ചിരുന്നു. പ്രസംഗത്തിനിടെ ഇക്കാര്യം ശ്രദ്ധിച്ച രാജ്മോഹൻ ഉണ്ണിത്താൻ വിഡിയോ ചിത്രീകരിക്കുന്നത് നിര്‍ത്താനും ചിത്രീകരിച്ച ഭാഗം ഡിലീറ്റ് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു.

Story Highlights : Rajmohan Unnithan on Snatching Election fund

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top