‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ,തൃശൂരില്‍ DYFI വിതരണം ചെയ്‌തത് ഒരുകോടി പത്തുലക്ഷം പൊതിച്ചോര്‍’: എ എ റഹീം

ത്യശ്ശൂർ ജില്ലയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഏഴ് വര്‍ഷത്തിനിടെ വിതരണം ചെയ്തത് ഒരു കോടി പത്തുലക്ഷം പൊതിച്ചോറുകള്‍. 2017 മെയ് 16 ന് ആരംഭിച്ച പദ്ധതിയില്‍ പ്രതി ദിനം നാലായിരത്തിലധികം പൊതിച്ചോറാണ് വിതരണം ചെയ്യുന്നതെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചു. പദ്ധതിയുടെ ഏഴാം വാര്‍ഷികാഘോഷം മെഡിക്കല്‍ കോളജ് അങ്കണത്തില്‍ ഉദ്ഘാടനം ചെയ്തു. വയറെരിയുന്നവരുടെ മിഴി നിറയാതിക്കാന്‍ പൊതിച്ചോറ് എന്നതായിരുന്നു സന്ദേശം.
എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചത്
വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ തൃശ്ശൂർ ജില്ലയിലെ DYFI മുന്നിട്ടിറങ്ങിയിട്ട് 7 വർഷം പൂർത്തിയാക്കി എട്ടാം വർഷത്തിലേക്ക്…
തൃശ്ശൂരിൽ ഈ 7 വർഷം ഒരു ദിവസവും മുടങ്ങാതെ DYFI എത്തിച്ചത് 1 കോടി 12 ലക്ഷം പൊതിച്ചോറുകൾ…
യുവതയുടെ ഈ കരുതലിനെ ‘ഹൃദയപൂർവ്വം‘ സ്വീകരിച്ച എല്ലാ പ്രിയപ്പെട്ട മനുഷ്യസ്നേഹികൾക്കും ഒരായിരം നന്ദി…
ഒരുപാട് സ്നേഹം…❤️
Story Highlights : A A Rahim on DYFI pothichor distribution
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here