ലോഡ്ജുകൾ കേന്ദ്രീകരിച്ച് മാസങ്ങളായി ലഹരി വിൽപന; ഒടുവിൽ പൊലീസ് വലവിരിച്ചു; പിടിയിലായത് മോഡലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം

എളമക്കരയിലെ ലഹരി മരുന്നുമായി യുവതിയടക്കം ആറ് പേരെ പൊലീസ് പിടികൂടി. ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് വിൽപ്പന നടത്തുകയായിരുന്നു പ്രതികൾ. കൊക്കയ്ൻ, മെത്താംഫിറ്റമിൻ , കഞ്ചാവ് അടക്കമുളളവയാണ് ഇവരിൽ നിന്ന് പിടികൂടിയത്. ( kochi model with 5 youth booked in drugs case )
മാസങ്ങളായി ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരിവിൽപ്പന നടത്തിവരികയായിരന്നു മോഡലായ യുവതി അടങ്ങുന്ന സംഘം. മോഡലിംഗ് രംഗത്ത് രണ്ടു വർഷമായി പ്രവർത്തിക്കുന്ന വരാപ്പുഴ സ്വദേശിനി അൽക്കയുടെ നേതൃത്വത്തിലായിരുന്നു ലഹരിക്കച്ചവടം. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി എളമക്കരയിലെ ലോഡ്ജിൽ പോലീസ് മിന്നൽ പരിശോധന നടത്തി.
കൊക്കെയ്ൻ, മെത്താഫെറ്റമിൻ, കഞ്ചാവ് എന്നിവയുടെ വലിയ അളവിലുള്ള ശേഖരമാണ് കണ്ടെത്തിയത്. മാസങ്ങളായി നടത്തി വന്ന ഇടപാടുകളുടെ കണക്കുകൾ രേഖപ്പെടുത്തിയ ബുക്കും പോലീസ് പിടിച്ചെടുത്തു. ഇതിൽ ഇടപാടുകാർ വാങ്ങിയ ലഹരിമരുന്നിൻറെ അളവുൾപ്പെടെ രേഖപ്പെടുത്തിയിട്ടുണ്ട്. പാലക്കാട്, ഇടുക്കി ജില്ലകളിൽ നിന്നുള്ളവരാണ് പിടിയിലായ യുവാക്കൾ.
Story Highlights : kochi model with 5 youth booked in drugs case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here