Advertisement

പ്ലസ് വണ്‍ സീറ്റിലെ പ്രതിഷേധം രാഷ്ട്രീയമെന്ന് വിദ്യാഭ്യാസമന്ത്രി; പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ലീഗ്

May 18, 2024
3 minutes Read
Plus One seat issue is based on political advantage says V Sivankutty

പ്ലസ് വണ്‍ സീറ്റ് സമരം രാഷ്ട്രീയ മുതലെടുപ്പ് നടത്താനെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്രതിഷേധത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ല. അഡ്മിഷന്‍ തുടങ്ങുന്നതിന് മുന്‍പ് പ്രതിഷേധം നടത്തുന്നത് കൊണ്ടെന്നാണ് കാര്യമെന്നും മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനത്തിന് അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.(Plus One seat issue is based on political advantage says V Sivankutty)

പ്ലസ് വണ്‍ സീറ്റ് വിഷയവുമായി ബന്ധപ്പെട്ട് നടന്ന യോഗത്തില്‍ എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നടത്തിയ പ്രതിഷേധത്തെ വിദ്യാഭ്യാസ മന്ത്രി പരിഹസിച്ചു. പ്രതിഷേധമായാല്‍ പതിനായിരം പേരെയെങ്കിലും കൂട്ടിവരണം. യോഗത്തില്‍ പങ്കെടുക്കാന്‍ കയറി എന്തോ കാണിച്ചു, ഒരു മിനിറ്റ് യോഗം തടസപ്പെടുകയാണുണ്ടായതെന്നും മന്ത്രി പറഞ്ഞു.

Read Also: ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്‌മാരകം നിർമിച്ച് സിപിഐഎം

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പിഎംഎ സലാം പറഞ്ഞു. ക്ലാസുകള്‍ക്ക് അധിക ബാച്ചുകള്‍ അനുവദിക്കണം. സീറ്റ് കൂട്ടുന്നത് ഗുണം ചെയ്യില്ല. 25 പേര്‍ പഠിക്കേണ്ട ക്ലാസില്‍ 65 കുട്ടികളെ പഠിപ്പിക്കുന്നത് ഗുണം ചെയ്യില്ല. സീറ്റ് വര്‍ധന ആവശ്യപ്പെട്ട് 29ന് ആറ് ജില്ലകളില്‍ കളക്ടറേറ്റ് ഉപരോധിക്കുമെന്നും പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു.

Story Highlights : Plus One seat issue is based on political advantage says V Sivankutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top