Advertisement

വിമാനത്തില്‍ തീ; ബെംഗളൂരു-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അടിയന്തരമായി നിലത്തിറക്കി

May 19, 2024
2 minutes Read
Bengaluru-Kochi Air India Express emergency landing due to fire

വിമാനത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട പുണെ-ബെംഗളൂരു കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസിനാണ് തീപിടിച്ചത്. യാത്രക്കാര്‍ സുരക്ഷിതരാണ്. തീ കണ്ട ഉടനെ അടിയന്തരമായി വിമാനം തിരിച്ചിറക്കിയത് വന്‍ ദുരന്തമാണ് ഒഴിവാക്കിയത്. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം.

വിമാനം ടേക്ക് ഓഫ് ചെയ്ത ഉടനെയാണ് തീ കണ്ടത്. 179 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പുണെയില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയതായിരുന്നു വിമാനം. ഇവിടെ യാത്രക്കാരെ ഇറക്കി രാത്രി 9.40ന് കൊച്ചിയിലേക്ക് പറക്കേണ്ട വിമാനം രാത്രി പതിനൊന്ന് വരെ വൈകുകയായിരുന്നു. ഇതിനിടെയാണ് സംഭവം.

Story Highlights : Bengaluru-Kochi Air India Express emergency landing due to fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top