തിരുമ്പി വന്തിട്ടേൻ! ബെംഗളൂരു പ്ലേ ഓഫിൽ; ചെന്നൈക്കെതിരെ 27 റൺസ് ജയം

നിർണായക മത്സരത്തിൽ ചെന്നൈയെ പരാജയപ്പെടുത്തി ബെംഗളൂരു പ്ലേഓഫിൽ. 27 റൺസിനാണ് ബെംഗളൂരുവിന്റെ വിജയം. ആർസിബി ഉയർത്തിയ 219 റൺസ് വിജയ ലക്ഷ്യം ചെന്നൈ ഏഴു വിക്കറ്റ് നഷ്ടത്തിൽ 191ൽ അവസാനിച്ചു. രചിൻ രവീന്ദ്ര, രഹാനെ, രവീന്ദ്ര ജഡേജ, ധോണി എന്നിവർ മികച്ച പോരാട്ടം നടത്തിയെങ്കിലും വിജയം ബെംഗളൂരുവിനൊപ്പമായിരുന്നു. അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിലാണ് ബെംഗളൂരുവിന്റെ വിജയം.
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആർസിബിക്ക് ഫാഫ് ഡു പ്ലെസിസ് (39 പന്തിൽ 54), വിരാട് കോലി (29 പന്തിൽ 47), രജത് പടിധാർ (23 പന്തിൽ 41), കാമറൂൺ ഗ്രീൻ (17 പന്തിൽ പുറത്താവാതെ 38) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ആർസിബിയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. . കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകൾക്കൊപ്പം ബെംഗളൂരുവും പ്ലേഓഫിലേക്ക് എത്തി
Story Highlights : Ipl RCB beat Chennai Super Kings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here