ജയ്‌സ്വാളും പരാഗും വഴികാട്ടി, എലിമിനേറ്ററില്‍ ബംഗളുരു പുറത്ത്; രാജസ്ഥാന്‍ റോയല്‍സിന്റെ വിജയം നാല് വിക്കറ്റിന്

ഐപിഎല്‍ എലിമിനേറ്ററിലെ നിര്‍ണായക പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗലൂരുവിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് നാല് വിക്കറ്റ് വിജയം. ( rajasthan royals ipl 2024 eliminator match )
ആര്‍.സി.ബിക്കെതിരെ 173 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സ് പ്രധാന വിക്കറ്റുകള്‍ നഷ്ടമായെങ്കിലും മധ്യനിരയില്‍ ജയ്‌സ്വാള്‍, പരാഗ്, ഹെറ്റമെയര്‍, പവല്‍ എന്നിവര്‍ തിളങ്ങിയതോടെ വിജയം രാജസ്ഥാന്റെ കൈപ്പിടിയിലൊതുങ്ങുകയായിരുന്നു. ആറ് റണ്‍സ് ശേഷിക്കെ റോവ്മാന്‍ പവല്‍ 19-ാം ഓവറില്‍ അവസാന ബോള്‍ ബൗണ്ടറിലെത്തിച്ചതോടെ സജ്ഞുവിന്റെ രാജസ്ഥാന്‍ ശരിക്കും റോയല്‍സായി.
യശസ്വി ജയ്‌സ്വാള്‍ 30 പന്തില്‍ 45 റണ്‍സെടുത്ത് ടോപ് സ്‌കോററായപ്പോള്‍ റിയാന്‍ പരാഗ് 26 പന്തില്‍ 36ഉം ഹെറ്റ്‌മെയര്‍ 14 പന്തില്‍ 26ഉം റണ്‍സെത്തു. എട്ട് പന്തില്‍ 16 റണ്‍സുമായി റൊവ്മാന്‍ പവല്‍ പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 13 പന്തില്‍ 17 റണ്‍സെടുത്ത് പുറത്തായി. ബംഗളുരുവിനായി മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ലോക്കി ഫെര്‍ഗൂസനും കാമറൂണ്‍ ഗ്രീനും ഓരോ വിക്കറ്റെടുത്തു. വെള്ളിയാഴ്ച ചെന്നൈയില്‍ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ബംഗളുരു ബാറ്റിങ് നിരയില്‍ 35 റണ്‍സെടുത്ത രജത് പാടീദാറും 34 റണ്‍സെടുത്ത വിരാട് കോലിയും 32 റണ്‍സെടുത്ത മഹിപാല്‍ ലോംറോറുമാണ് തിളങ്ങിയത്. രാജസ്ഥാനുവേണ്ടി ആവേശ് ഖാന്‍ 44 റണ്‍സിന് മൂന്നും അശ്വിന്‍ 19 റണ്‍സിന് രണ്ടും വിക്കറ്റെടുത്തു.
Story Highlights : rajasthan royals ipl 2024 eliminator match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here