മഴ മുന്നറിയിപ്പ് പുതുക്കി; എറണാകുളം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി. ഇന്ന് അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ യല്ലോ അലേർട്ടാണ്. രാത്രിയിലും മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ( red alert declared in 5 districts including ernakulam )
ഇന്ന് വൈകീട്ട് പെയ്ത മഴയിൽ കൊച്ചിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇടപ്പള്ളിയിൽ വെള്ളക്കെട്ടും ഗതാഗത കുരുക്കും രൂപപ്പെട്ടിട്ടുണ്ട്. കളമശേരി പാലത്തിന് സമീപം വെള്ളക്കെട്ടുണ്ട്. കൊച്ചി ഇൻഫോപാർക്കിൽ ശക്തമായ വെള്ളക്കെട്ടാണ്. വാഹനങ്ങൾ തകരാറിലായി. പ്രദേശത്ത് ഗതാഗതം നിലച്ചു.
ഇടുക്കിയിൽ അടിമാലി, തൊടുപുഴ, നേര്യമംഗലം എന്നിവിടങ്ങളിൽ ശക്തമായ മഴയുണ്ട്. മറ്റ് സ്ഥലങ്ങളിൽ ഇടവിട്ട് മഴ പെയ്യുന്നു. കാസർഗോഡ് കനത്ത മഴയിൽ മരം കടപുഴകി വീണു. നീലേശ്വരം കോട്ടപ്പുറത്താണ് മരം റോഡിലേക്ക് വീണത്. വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. ഈ സമയം റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ അപകടം ഒഴിവായി. മരം പൂർണമായും റോഡിൽ നിന്ന് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.
Story Highlights : red alert declared in 5 districts including ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here