അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ സന്ദര്‍ശിച്ച് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ സന്ദര്‍ശിച്ച് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍. ജൂലൈയില്‍ നടക്കുന്ന അന്തര്‍ദേശീയ ഫൊക്കാന കണ്‍വെന്‍ഷനിലേക്ക് ജോ ബൈഡനെ ക്ഷണിച്ചതിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. ഫൊക്കാന നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും അമേരിക്കന്‍ മലയാളി കൂട്ടായ്മകളെക്കുറിച്ചും ജോ ബൈഡനും ബാബു സ്റ്റീഫനും തമ്മില്‍ സംസാരിച്ചു. കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടുനിന്നു. (fokana president dr babu stephan meets joe biden)
അതേസമയം മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും ഭാര്യ മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണും ജൂലൈയില്‍ വാഷിംഗ്ടണില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്ന് ഡോ ബാബു സ്റ്റീഫന്‍ അറിയിച്ചു. കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ അവരെ ക്ഷണിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈജിപ്ഷ്യന്‍ എംബസിയില്‍ അംബാസിഡര്‍ മൊറ്റാസ് സഹ്രണ്‍ നടത്തിയ വിരുന്നിലാണ് ഡോ. ബാബു സ്റ്റീഫന് ഇവരെ ക്ഷണിച്ചത്.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
ഫൊക്കാന അന്തര്‍ദ്ദേശീയ കണ്‍വന്‍ഷനില്‍ അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ ഭാഗമായവര്‍ പങ്കെടുക്കുന്നത് മലയാളി സമൂഹത്തിന് ലഭിക്കുന്ന അംഗീകാരം ആയിരിക്കുമെന്ന് ഫൊക്കാന ട്രഷറാര്‍ ബിജു കൊട്ടാരക്കര , കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ തങ്കച്ചന്‍ എന്നിവര്‍ അറിയിച്ചു.
Story Highlights : fokana president dr babu stephan meets joe biden
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here