Advertisement

പെരിയാറിലെ മത്സ്യക്കുരുതിയില്‍ രാസമാലിന്യം ഒഴുക്കിയ സ്ഥാപനം അടച്ചുപൂട്ടും; പിസിബിയെ തള്ളി കുഫോസിന്റെ റിപ്പോര്‍ട്ട്

May 25, 2024
3 minutes Read
Mass fish kill incident in Periyar Kufos report rejects PCB

പെരിയാറിലെ മത്സ്യക്കുരുതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ (പിസിബി) തള്ളി കുഫോസിന്റെ റിപ്പോര്‍ട്ട്. പെരിയാറില്‍ അമോണിയയും സള്‍ഫൈഡും അപകടകരമായ അളവിലെന്നാണ് റിപ്പോര്‍ട്ട്. രാസമാലിന്യം ഒഴുക്കിയെന്ന് കണ്ടെത്തിയ അലൈന്‍സ് മറൈന്‍ പ്രൊഡക്ട്‌സ് എന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടിട്ടുണ്ട്.(Mass fish kill incident in Periyar Kufos report rejects PCB)

രാസവസ്തുക്കള്‍ എവിടെ നിന്നാണെന്ന് അറിയില്ലെന്നും പരിശോധനാഫലം വരണമെന്നും കുഫോസിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. എന്നാല്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ കാരണം ഫാക്ടറിയിലെ രാസമാലിന്യമല്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വിശദീകരണം. പ്രാഥമിക പരിശോധനയില്‍ അലൈന്‍സ് മറൈന്‍സ് പ്രോഡക്ടില്‍ നിന്ന് പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കിയതായാണ് കണ്ടെത്തല്‍. കൂടുതല്‍ ഫാക്ടറികള്‍ക്കെതിരെയും ഉടന്‍ നടപടി എന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.

Read Also: ഡ്രൈ ഡേ വേണ്ടെന്ന തീരുമാനം നടപ്പിലാക്കില്ല; ബാറുകൾക്ക് ഇളവ് നൽകാനുള്ള നീക്കത്തിൽ നിന്നും പിൻവാങ്ങാൻ ഒരുങ്ങി സർക്കാർ

അതേസമയം വിഷയത്തില്‍ ഇടപെട്ട ഹൈക്കോടതി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് നിര്‍ദേശം നല്‍കി. പെരിയാര്‍ സംഭവത്തില്‍ സമര്‍പ്പിച്ച ഉപഹര്‍ജിയിലാണ് കോടതി നടപടി. മലിനീകരണ നിയന്ത്രണ ബോര്‍ഡിനാണ് മത്സ്യങ്ങള്‍ ചത്തതില്‍ വീഴ്ച സംഭവിച്ചതെന്നായിരുന്നു നേരത്തെ ജലസേചന വകുപ്പിന്റെ വാദം. എന്നാല്‍ ഒരു തരത്തിലുമുള്ള രാസമാലിന്യങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നായിരുന്നു ബോര്‍ഡിന്റെ വിശദീകരണം. ഇതിനെ തള്ളിക്കൊണ്ടാണ് കുഫോസ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

Story Highlights : Mass fish kill incident in Periyar Kufos report rejects PCB

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top