Advertisement

സാങ്കേതിക തകരാര്‍; തിരുവനന്തപുരം-ഡല്‍ഹി എയര്‍ ഇന്ത്യ എക്‌സ്പ്രസ് തിരിച്ചിറക്കി

May 25, 2024
1 minute Read
Thiruvananthapuram-Delhi Air India Express emergency landing

തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. സാങ്കേതിക തകരാര്‍ ആണെന്നാണ് ഔദ്യോഗിക വിശദീകരണം. യാത്രക്കാര്‍ക്ക് പകരം സംവിധാനം ഒരുക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

ഇന്ന് രാത്രി 7 20ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഫ്‌ളൈറ്റാണ് അടിയന്തരമായി തിരിച്ചിറക്കിയത്. ടേക്ക് ഓഫ് ചെയ്ത് ഉടന്‍ തന്നെ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. യാത്രക്കാരെ സുരക്ഷിതമായി മാറ്റുകയും ചെയ്തു.

Story Highlights : Thiruvananthapuram-Delhi Air India Express emergency landing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top