Advertisement

ഫോണ്‍ നിലത്തേക്കെറിഞ്ഞു, മര്‍ദിച്ചു; ട്രെയിന്‍ യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിയോട് സഹയാത്രികന്‍ മോശമായി പെരുമാറിയെന്ന് പരാതി

May 26, 2024
3 minutes Read
Co –Passenger misbehaved with malayali student during train journey

ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ വയോധികന്‍ വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയതായി പരാതി. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാര്‍ത്ഥിനിക്കാണ് സഹയാത്രികനില്‍ നിന്ന് ദുരനുഭവമുണ്ടായത്. തമിഴ്‌നാട്ടിലെ വില്ലുപുരത്തു നിന്നും കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ എഗ്മോര്‍ എക്‌സ്പ്രസ്സില്‍ വച്ചാണ് സംഭവം. ട്രെയിനില്‍ വച്ച് മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ മര്‍ദിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. മോശമായി പെരുമാറിയ വ്യക്തിയെ രക്ഷപ്പെടാന്‍ തിരുച്ചിറപ്പള്ളി പൊലീസ് സഹായിച്ചെന്നും ആരോപണമുണ്ട്.(Co –Passenger misbehaved with malayali student during train journey)

സംഭവത്തില്‍ ആദ്യം പരാതിപ്പെടാന്‍ ശ്രമിച്ചെങ്കിലും അടുത്തുള്ള ബോഗികളിലൊന്നും പൊലീസ് ഉണ്ടായിരുന്നില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. ഈ സമയം വയോധികന്‍ രക്ഷപെടുകയും ചെയ്തു. പിന്നീട് പൊലീസിനെ വിവരമറിയിച്ചപ്പോള്‍ നിസാരമായി കണ്ടെന്നും രാത്രി യാത്ര പരമാവധി ഒഴിവാക്കണമെന്ന വിചിത്ര മറുപടിയാണ് ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ നല്‍കിയതെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. പ്രതി ഓടിരക്ഷപെട്ടില്ലേ ഇനി ഒന്നും ചെയ്യാനില്ലെന്നാണ് പൊലീസ് പറഞ്ഞതെന്നും പെണ്‍കുട്ടി പറഞ്ഞു.

Read Also: പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം

‘ട്രെയിനില്‍ തന്റെ ഫോണില്‍ ചാര്‍ജ് തീര്‍ന്നതോടെ സ്വിച്ച്ഡ് ഓഫ് ആകുന്ന അവസ്ഥയായിരുന്നു. ആരെയും ബന്ധപ്പെടാന്‍ പോലും സാധിക്കാതിരുന്നതോടെയാണ് ചാര്‍ജ് ചെയ്യാന്‍ ശ്രമിച്ചത്. ഈ സമയം പ്ലഗില്‍ മറ്റൊരു ഫോണ്‍ ഉണ്ടായിരുന്നു. അത്യാവശ്യ സാഹചര്യമായതിനാല്‍ മറ്റൊരു സഹയാത്രികന്‍ പറഞ്ഞതനുസരിച്ച് ആ ഫോണ്‍ ഊരിമാറ്റി ബെര്‍ത്തില്‍ തന്നെ വച്ചു. ഇതേച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വയോധികന്‍ തന്നെ മര്‍ദിക്കുകയും ഫോണ്‍ നിലത്തേക്ക് വലിച്ചെറിയുകയും ചെയ്തു’. വിദ്യാര്‍ത്ഥിനി ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights : Co –Passenger misbehaved with malayali student during train journey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top