Advertisement

മേയര്‍-കെഎസ്ആര്‍ടിസി തര്‍ക്കത്തില്‍ സച്ചിന്‍ ദേവിനെതിരെ സാക്ഷിമൊഴി; സംഭവം പുനരാവിഷ്‌കരിച്ച് പൊലീസ്

May 27, 2024
3 minutes Read
Arya rajendran ksrtc issue bus conductor against Sachin dev MLA

കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ എംഎല്‍എ അഡ്വ. കെ എം സച്ചിന്‍ ദേവിനെതിരെ സാക്ഷിമൊഴി. ബസിനകത്ത് കയറിയ എംഎല്‍എ ബസ് തമ്പാനൂര്‍ ഡിപ്പോയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടുവെന്ന് കണ്ടക്ടറും യാത്രക്കാരും പൊലീസിന് മൊഴി നല്‍കി. ബസിനുള്ളില്‍ ഇരുന്ന് ഡ്രൈവര്‍ ആംഗ്യം കാണിച്ചാല്‍ കാറില്‍ ഉള്ളയാള്‍ക്ക് കാണാനാകുമോ എന്നറിയാന്‍ പൊലീസ് നടന്ന സംഭവം പുനരാവിഷ്‌കരിക്കുകയും ചെയ്തു.(Arya rajendran ksrtc issue bus conductor against Sachin dev MLA)

സച്ചിന്‍ ദേവ് ബസില്‍ കയറിയ വിവരം കണ്ടക്ടര്‍ ട്രിപ് ഷീറ്റില്‍ രേഖപ്പെടത്തിയിരുന്നു. സര്‍വീസ് മുടങ്ങിയത് എന്തുകൊണ്ടാണെന്ന കാരണം കെഎസ്ആര്‍ടിസിയില്‍ അറിയിക്കേണ്ടതിനാല്‍ ആണ് കണ്ടക്ടര്‍ ട്രിപ്പ് ഷീറ്റ് തയ്യാറാക്കിയത്. ഇതുകൂടി പരിഗണിക്കുമ്പോള്‍ സച്ചിന്‍ ദേവ് സംഭവസമയത്ത് ബസിനുള്ളില്‍ കയറിയെന്നത് വ്യക്തം.

Read Also: കഴുത്തിന് കുത്തിപ്പിടിച്ചു, രാത്രി മുഴുവന്‍ അടിവസ്ത്രത്തില്‍ നിര്‍ത്തി; റൂബിന്‍ ലാലിന് ലോക്കപ്പ് മര്‍ദനം

കെഎസ്ആര്‍ടിസിയുടെ സര്‍വീസ് തടസ്സപ്പെടുത്താന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും എംഎല്‍എയും മേയറും സഞ്ചരിച്ച കാര്‍ ബസിന് കുറുകെ ഇട്ടിട്ടില്ലെന്നുമായിരുന്നു ആദ്യഘട്ടത്തിലെ വീശദീകരണം. എന്നാല്‍ ഇതിനുവിരുദ്ധമായി കാര്‍ കുറുകെ ഇടുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

Story Highlights : Arya rajendran ksrtc issue bus conductor against Sachin dev MLA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top