ഇറച്ചി വെട്ടുന്നതിനിടെ കടയില്‍ കയറി മർദനം; മുഖത്ത് ഇടിയേറ്റ തൊഴിലാളി തളർന്നുവീണു

പാലക്കാട് വടക്കഞ്ചേരിയിൽ ഇറച്ചിക്കടയിൽ തൊഴിലാളിക്ക് മർദ്ദനം.വടക്കഞ്ചേരി കണ്ണമ്പ്ര സ്വദേശി സന്തോഷാണ് ക്രൂര മർദ്ദനത്തിന് ഇരയായത്.വാൽക്കുളമ്പ് സ്വദേശി രമേശിന് സന്തോഷിനുണ്ടായിരുന്ന മുൻവൈരാഗ്യമാണ് മർദനത്തിന് കാരണം.
ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് രമേഷ് കടയിലെത്തി സന്തോഷുമായി വാക്കുതർക്കത്തിലേർപ്പെട്ടത്, തുടർന്ന് സന്തോഷിനെ ക്രൂരമായി മർദിക്കുകയായിരുന്നു. ചെവിയുടെ ഭാഗത്ത് അടിയേറ്റ ഇയാൾ തളർന്നുവീഴുന്ന ദൃശ്യം സിസിടിവിയിൽ വ്യക്തമാണ്. ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രമേശിന്റെ ഭാര്യ വാഹനാപകടത്തിൽ പെട്ടതിന്റെ ദൃസാക്ഷി ആയിരുന്നു സന്തോഷ്. ഇയാൾ നൽകിയ മൊഴിയാണ് രമേശിനെ പ്രകോപിപ്പിച്ചത് .രമേഷിനെതിരെ സന്തോഷ് വടക്കഞ്ചേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട് .
Story Highlights : Worker attacked in the meat shop Vadakkanchery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here