കുഴിമന്തി കഴിച്ച് അവശനിലയിലായ സ്ത്രീ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

തൃശൂര്‍ പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് അവശനിലയിലായ സ്ത്രീ മരിച്ചു. പെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബ ആണ് മരിച്ചത്. പെരിഞ്ഞനത്തെ സെയിന്‍ എന്ന ഹോട്ടലില്‍ നിന്ന് 178 പേര്‍ക്ക് ഭക്ഷണം കഴിച്ച ശേഷം ദേഹാസ്വാസ്ഥ്യമുണ്ടായതായാണ് പരാതി.
ഇന്നലെയാണ് ഉസൈബയെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പെരിഞ്ഞനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. നില വഷളായതോടെ ഇവിടെ നിന്ന് ഇരിങ്ങാലക്കുടയിലെ താലൂക്ക് ആശുപത്രിയിലേക്കും അവിടെ നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കുമെത്തിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
സെയിന്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 180ഓളം പേര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതായാണ് പരാതി. ഇവര്‍ വിവിധയിടങ്ങളില്‍ ചികിത്സ തേടിയിട്ടുണ്ട്. പരാതികളില്‍ ഞായറാഴ്ചയോടെ അധികൃതരെത്തി ഹോട്ടലില്‍ പരിശോധന നടത്തിയെങ്കിലും സാമ്പിളുകള്‍ കണ്ടെത്താനായില്ല. ഉസൈബയുടെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേകൂടുതല്‍ വ്യക്തത വരൂ.
Story Highlights : Women died after eating kuzhimanthi Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here