സാഹസിക രക്ഷാപ്രവര്‍ത്തകന്‍ കരിമ്പ ഷമീര്‍ അന്തരിച്ചു

സാഹസിക രക്ഷാപ്രവര്‍ത്തകന്‍ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി കരിമ്പ ഷമീര്‍ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ശരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വയം വണ്ടി ഓടിച്ച് ആശുപത്രിയില്‍ എത്തുകയായിരുന്നു ഷമീര്‍. ഉയരമുള്ള മരത്തിലും വെള്ളക്കെട്ടുകളിലും സധൈര്യം ഇറങ്ങി ആയിരങ്ങളെ രക്ഷിച്ച കരിമ്പ ഷമീര്‍ കൂര്‍മ്പാച്ചി മലയില്‍ അകപ്പെട്ട ബാബുവിനെ രക്ഷിക്കുന്ന ദൗത്യസംഘത്തിലുമുണ്ടായിരുന്നു. ബാബുവിനെ രക്ഷപെടുത്തുന്ന സമയം കരസേനയുമായി ആശയവിനിമയം നടത്തി തത്സമയ വിവരങ്ങള്‍ ട്വന്റിഫോറിന് നല്‍കിയതും ഷമീര്‍ തന്നെയാണ്.
ആരും ഇറങ്ങിച്ചെല്ലാന്‍ മടിക്കുന്ന ചെങ്കുത്തായ ഇടങ്ങളിലേക്കും ഉയരങ്ങളിലേക്കും ഭയമില്ലാതെ ഓടിയെത്തുന്ന മനുഷ്യനായിരുന്നു കരിമ്പ ഷമീര്‍. സാഹസികതയുള്ള എന്ത് സഹായം ആവശ്യപ്പെട്ടാലും ഓടിയെത്തും. ഒരു മടിയുമുണ്ടായിരുന്നില്ല. ഡാമിലും പുഴയിലും പാറക്കെട്ടുകളിലും തുടങ്ങി ഭയമില്ലാതെ എവിടെയുമെത്തിയിരുന്ന ഷമീര്‍ ബാബു ഉള്‍പ്പെടെ നിരവധി പേരുടെ ജീവന്‍ രക്ഷിച്ചിട്ടുണ്ട്.
Story Highlights :Karimba shameer passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here