Advertisement

റൂബിന്‍ ലാലിനെ കള്ളക്കേസില്‍ കുടുക്കിയതിനെതിരെ ആദിവാസി മേഖലകളില്‍ പ്രതിഷേധം ശക്തം; വീന്‍കുടി ഊരിലും പ്രതിഷേധം

May 29, 2024
2 minutes Read
Protests in tribal areas against Roobin Lal's arrest

ട്വന്റിഫോര്‍ അതിരപ്പള്ളി റിപ്പോര്‍ട്ടര്‍ റൂബിന്‍ ലാലിനെ കള്ളക്കേസില്‍ കുടുക്കിയതിനെതിരെ ആദിവാസി മേഖലകളില്‍ പ്രതിഷേധം ശക്തം. കാല്‍നടയായി മാത്രം എത്താവുന്ന ഉള്‍വനത്തിലെ വീന്‍കുടി ഊരില്‍ പ്രതിഷേധവുമായി മുഴുവന്‍ പേരും രംഗത്തിറങ്ങി. പ്രസ്സ് ഫോറത്തിന്റെ നേതൃത്വത്തില്‍ ഡി എഫ് ഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു.(Protests in tribal areas against Roobin Lal’s arrest)

റൂബിനെതിരെ കള്ളക്കേസെടുത്തതില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായം അഭ്യര്‍ത്ഥിച്ച് റൂബിന്റെ അമ്മ രംഗത്തെത്തി.
മകനെ കള്ളക്കേസില്‍ കുടുക്കിയ വനം വകുപ്പ് ബീറ്റ് ഓഫീസര്‍ ജാക്‌സനെയും ക്രൂരമായി മര്‍ദ്ദിച്ച സിഐ ആന്‍ഡ്രിക് ഗ്രോമികിനെയും സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യം. ജാക്‌സന്‍ ഫ്രാന്‍സിസിനും ലോക്കപ്പില്‍ മര്‍ദ്ദിച്ച ആന്‍ഡ്രിക് ഗ്രോമികിനും വേണ്ടി വനംവകുപ്പും പൊലീസും ഉന്നത തലത്തില്‍ ഗൂഢാലോചന നടത്തി സംരക്ഷണം ഒരുക്കുന്ന പശ്ചാത്തലത്തിലാണ് മാതാവ് മുഖ്യമന്ത്രിയോട് നീതി തേടിയത്. ഇരുവരെയും സസ്‌പെന്‍ഡ് ചെയ്ത അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കേസില്‍ നിര്‍ണായകമായ റൂബിന്‍ ലാലിന്റെ മൊബൈല്‍ ഫോണ്‍ അടക്കം തകര്‍ത്ത തെളിവ് നശിപ്പിച്ച സി ഐ അതിരപ്പള്ളിയില്‍ തുടര്‍ന്നാല്‍ മറ്റു തെളിവുകളും നശിപ്പിക്കുമെന്നാണ് ആശങ്ക. അച്ചടക്ക നടപടിയെടുത്തെങ്കിലും ജാക്‌സന്‍ ഫ്രാന്‍സിന്റെ വീടിനു സമീപത്തെ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റിയത് പുനഃ പരിശോധിക്കണമെന്നും അമ്മ രജനി മണിലാല്‍ പറഞ്ഞു.

Read Also: കമ്പിയിൽ കോർത്തും തല്ലിയും പാമ്പ് പിടുത്തം; അപകടകരമായ രീതിയിൽ രാജവെമ്പാലയെ പിടികൂടുന്ന ദൃശ്യങ്ങൾ പുറത്ത്

അതേസമയം റൂബിനെ അടിവസ്ത്രത്തില്‍ നിര്‍ത്തി ലോക്കപ്പില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ഡിഐജി അജിതാ ബീഗം അന്വേഷണം ആരംഭിച്ചു. ഡിവൈഎസ്പി അശോക് എസ് പി നവനീത് ശര്‍മ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഐജി തള്ളിയ പശ്ചാത്തലത്തിലാണ് പുതിയ അന്വേഷണം.

Story Highlights : Protests in tribal areas against Roobin Lal’s arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top