ജമ്മു കശ്മീരില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 പേര്‍ മരിച്ചു

ജമ്മു കശ്മീരിലെ രജൗരിയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 പേര്‍ മരിച്ചു. 30 പേര്‍ക്കോളം പരുക്കേറ്റെന്നാണ് വിവരം. 150 അടി താഴ്ചയുള്ള കൊക്കയിലേക്ക് ബസ് മരിച്ചത്. 50ലേറെ പേര്‍ ബസിലുണ്ടായിരുന്നെന്നാണ് വിവരം. പരുക്കേറ്റവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. സംഭവത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു അനുശോചനം രേഖപ്പെടുത്തി. (21 Passengers Killed After Bus Falls Into Gorge In Jammu)
പ്രസിദ്ധമായ ശിവ് ഖോരി ക്ഷേത്രം സന്ദര്‍ശിക്കാനായി എത്തിയ തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ട ബസിലുണ്ടായിരുന്നത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരായിരുന്നു ബസിലുണ്ടായിരുന്നവരില്‍ അധികവും.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
ജമ്മു-പൂഞ്ച് ഹൈവേയിലാണ് അപകടമുണ്ടായത്. അപകട കാരണം വ്യക്തമല്ല. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
Story Highlights : 21 Passengers Killed After Bus Falls Into Gorge In Jammu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here