Advertisement

ഖത്തറിൽ ജൂൺ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു

May 31, 2024
2 minutes Read

ഖത്തറിൽ ജൂൺ മാസത്തേക്കുള്ള പ്രതിമാസ ഇന്ധന നിരക്കുകൾ ഖത്തർ എനർജി പ്രഖ്യാപിച്ചു. ഇതനുസരിച്ച് പ്രീമിയം, സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ എന്നിവയുടെ നിരക്കുകൾ മെയ് മാസത്തേതിൽ നിന്ന് മാറ്റമില്ലാതെ തുടരും. പ്രീമിയം പെട്രോൾ ലിറ്ററിന് 1.95 ആയിരിക്കും നിരക്ക്. സൂപ്പർ ഗ്രേഡ് പെട്രോൾ ലിറ്ററിന് 2.10 റിയാലായാരിക്കും.

ജൂണിൽ ഡീസൽ ലിറ്ററിന് 2.05 റിയാൽ ഈടാക്കും. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഡീസൽ, സൂപ്പർ ഗ്രേഡ് പെട്രോൾ വില മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം പ്രീമിയം പെട്രോൾ വിലയിൽ ചില മാസങ്ങളിൽ ചെറിയ ഭേദഗതികൾ വരുത്താറുണ്ട്.

Story Highlights : Fuel prices for the month of June been announced in Qatar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top