Advertisement

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം രൂക്ഷമായി തുടരുന്നു; മരണം 41 ആയി

May 31, 2024
1 minute Read
A Little Drop Likely Still Delhi at Heatwave a Day After Record 52.9°c

ഉത്തരേന്ത്യയിൽ രൂക്ഷമായി തുടരുന്ന ഉഷ്ണതരംഗത്തിൽ ഒരാഴ്ചക്കിടെ വിവിധ സംസ്ഥാനങ്ങളിൽ മരിച്ചത് 40ൽ അധികം പേർ. മരണം 41 ആയി. രാജസ്ഥാൻ, ഉത്തർപ്രദേശ്, ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ ജാഗ്രതാനിർദേശമുണ്ട്.

14 വർഷത്തിന് ശേഷമാണ് ഇത്ര രൂക്ഷമായ ഉഷ്ണതരംഗം ഉത്തരേന്ത്യയിൽ ഉണ്ടാവുന്നത് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഡൽഹിയിൽ കഴിഞ്ഞ ദിവസം 52.3 ഡിഗ്രി സെൽഷ്യൽ ചൂടാണ് രേഖപ്പെടുത്തിയത്.

രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തുന്ന സ്ഥലമായി ഡൽഹി മാറി. ഇന്നലെ ഹിമാലയ സന്ദർശനത്തിനെത്തിയ മലയാളി സൂര്യാതപമേറ്റു മരിച്ചു. പെരുമ്പാവൂർ സ്വദേശി ഉണ്ണികൃഷ്ണനാണ് അലഹബാദിൽ മരിച്ചത്.

കനത്ത ചൂടിൽ സൂര്യാതപമേറ്റ് ബിഹാറിൽ 12 പേരാണ് മരിച്ചത്. 20ൽ അധികം പേർ ചികിത്സയിലാണ്. ഒഡീഷയിൽ 10 ആളുകളാണ് മരിച്ചത്. രാജസ്ഥാനിൽ ആറു പേരും ഡൽഹിയിൽ രണ്ടുപേരും യു.പിയിൽ ഒരാളും മരിച്ചു. നാല് ദിവസം കൂടി ശക്തമായ ഉഷ്ണതരംഗം തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

Story Highlights : Heat wave continues in north india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top