Advertisement

ആലപ്പുഴയിൽ പൊലീസുകാരൻ ഹോട്ടൽ അടിച്ചുതകർത്തു; ആക്രമണം ഭക്ഷ്യവിഷബാധയെന്ന് ആരോപിച്ച്

May 31, 2024
2 minutes Read

ആലപ്പുഴയിൽ പൊലീസുകാരൻ ഹോട്ടൽ അടിച്ചുതകർത്തു. ഭക്ഷ്യവിഷബാധയെന്ന് ആരോപിച്ചായിരുന്നു ആക്രമണം നടത്തിയത്. ആലപ്പുഴ കളർകോടുള്ള അഹലൻ കുഴിമന്തി എന്ന ഹോട്ടലാണ് അടിച്ചുതകർത്തത്. ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ സിപിഒ ജോസഫ് ആണ് അക്രമം നടത്തിയത്.

ഹോട്ടലിലെ ചില്ലുകൾ അടിച്ചുതകർത്ത ശേഷം ബൈക്ക് ഹോട്ടലിനുള്ളിലേക്ക് ഓടിച്ചുകയറ്റുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥൻ മദ്യലഹരിയിലായിരുന്നുവെന്നാണ് ഹോട്ടൽ ഉടമ പറയുന്നത്. പൊലീസ് ഉദ്യോഗസ്ഥന്റെ മകന് രണ്ട് ദിവസം മുൻപ് ഇവിടെ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

Read Also: ഓടുന്ന കാറിലെ സ്വിമ്മിങ് പൂൾ; സഞ്ജു ടെക്കിക്കെതിരെ കർശന നടപടിയെടുക്കാൻ ഹൈക്കോടതിയുടെ നിർദേശം

പൊലീസുകാരനാണ് എന്ത് വേണേലും ചെയ്യും എന്ന് പറഞ്ഞായിരുന്നു ഹോട്ടൽ അടിച്ചുതകർത്തത്. ഹോട്ടലുടമയെ ആക്രമിക്കാനും ശ്രമിച്ചു. വാക്കത്തി കൊണ്ടായിരുന്നു ആക്രമിക്കാൻ ശ്രമിച്ചത്. സമീപത്തെ കടയും അടിച്ചുതകർത്തു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Story Highlights : Police officer attacked and vandalized hotel in Alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top