Advertisement

‘എക്സിറ്റ് പോൾ പൂർണമായും വിശ്വാസ യോഗ്യമല്ല: കേരളത്തിൽ‌ എൽഡിഎഫ് വൻ വിജയം നേടും’: എ കെ ബാലൻ

June 2, 2024
2 minutes Read

എക്സിറ്റ് പോൾ പൂർണമായും വിശ്വാസ യോഗ്യമല്ലെന്ന് സിപിഐഎം നേതാവ് എ കെ ബാലൻ. തെരഞ്ഞെടുപ്പിന് ശേഷം സ്ഥിതി വേറെയാകുമെന്ന് അദ്ദേഹം പറഞ്ഞു. 2014 ലും 2019 ലും മോദി അനുകൂല തരംഗം ഉണ്ടായിരുന്നു.എന്നാൽ ഇത്തവണ അതില്ലെന്നും എ കെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിൽ എൽഡിഎഫ് വൻ വിജയം നേടുമെന്ന് എകെ ബാലൻ പറഞ്ഞു. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന എക്‌സിറ്റ് പോൾ പച്ച നുണയാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്ന് എക്സിറ്റ് പോളിന്റെ അടിസ്ഥാനത്തിൽ വിശ്വസിക്കാൻ‌ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യാ മുന്നണിക്ക് എല്ലാ സീറ്റും സംഭാവന ചെയ്യുന്ന ആദ്യത്തെ സംസ്ഥാനമായിരിക്കും കേരളമെന്ന് എകെ ബാലൻ പറഞ്ഞു.

Read Also: എക്സിറ്റ് പോളിൽ വിശ്വാസമില്ല, ഇന്ത്യ മുന്നണി സർക്കാർ രൂപീകരിക്കുമെന്ന് രമേശ് ചെന്നിത്തല

‘ആത്മീയതെ വോട്ടിന് വേണ്ടി ദുരുപയോഗിച്ച ഒരു കാലഘട്ടവും ഉണ്ടായിട്ടില്ല. ബിജെപിക്ക് കേവലഭൂരിപക്ഷം കിട്ടുമെന്ന് തോന്നുന്നില്ല. മോദിയുടെ പ്രചാരണം വർഗീയതയായിരുന്നു. എൽഡിഎഫിന്റെ വിജയത്തെ മുന്നിൽ കണ്ട് വഴിവിട്ട മാർഗങ്ങൾ യുഡിഎഫ് സ്വീകരിച്ചു. ഒരു ഭാഗത്ത് ജമാഅത്തെയും ഒരു ഭാഗത്ത് എസ്ഡിപിയുമാണ് യുഡിഎഫിന്റെ സംഘടനാതലം ചലിപ്പിച്ചത്. വടകര മണ്ഡലത്തിൽ ഇത് പ്രകടമായിരുന്നു’ എകെ ബാലൻ പറഞ്ഞു.

Story Highlights : CPIM leader AK Balan says exit polls are completely unreliable

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top