Advertisement

’20 ല്‍ 20 ഉം ഞങ്ങടെ കയ്യിലുണ്ട്, കേരളത്തിൽ ബിജെപിക്ക് നോ എൻട്രി’: കെ സുധാകരൻ

June 2, 2024
1 minute Read
Puthuppally Bye Election; K Sudhakaran criticizes CPIM

നൂറ് ശതമാനം യോജിക്കുന്നില്ല, എക്‌സിറ്റ് പോളില്‍ വിശ്വാസമില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എക്സിസ്റ്റ് പോൾ സർവേ ഫലങ്ങൾ യാഥാർഥ്യമല്ല. ഓരോ പത്രമാധ്യമങ്ങളും അവരുടെ ഹിതത്തിനനുസരിച്ചാണ് എക്‌സിറ്റ് പോൾ സർവേ ഫലങ്ങൾ പ്രവചിക്കുന്നത്. അതിൽ വിശ്വാസമില്ല.

കേരളത്തിൽ യുഡിഎഫ് തരംഗമാണ്. ബിജെപി ഒരിക്കലും അക്കൗണ്ട് തുറക്കില്ല. ബിജെപിക്ക് ഒരു സാധ്യതയുമില്ല. ബിജെപിക്ക് നോ എൻഡ്രി. മനസാ വാചാ കർമ്മണാ അവരെ കേരളത്തിൽ സ്വീകരിച്ചിട്ടില്ല. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് കെ സുധാകരൻ പറഞ്ഞു.

കണ്ണൂരിൽ റെക്കോഡ് ഭൂരിപക്ഷം നേടും. കണ്ണൂരിൽ വലിയ പ്രതീക്ഷയുണ്ട്. ഒരു ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷ പ്രതീക്ഷയുണ്ടെന്നും സുധാകരൻ വ്യക്തമാക്കി. അതേസമയം കേരളത്തിൽ BJP അക്കൗണ്ട് തുറക്കില്ല, എക്സിറ്റ് പോളിൽ വിശ്വാസമില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

ഇന്ത്യ മുന്നണി സർക്കാർ രൂപീകരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിക്ക് ഭൂരിപക്ഷം പ്രവചിച്ചുകൊണ്ടുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

എക്‌സിറ്റ് പോളില്‍ വിശ്വാസമില്ലെന്നും ഇന്ത്യ മുന്നണി വിജയിക്കുമെന്നും ചെന്നിത്തല പ്രതികരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞതുപോലെ 295 സീറ്റ് നേടും. കേരളത്തില്‍ 20ല്‍ 20 സീറ്റും നേടും. അതിനുള്ള എല്ലാ സാഹചര്യവും ഉണ്ട്. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

Story Highlights : K Sudhakaran Against Loksabha Exitpoll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top