Advertisement

‘തെരഞ്ഞെടുപ്പ് ഫലത്തോടെ യഥാർത്ഥ കേരള കോൺഗ്രസ് ആരെന്നറിയാം; യുഡിഎഫിന് വലിയ ഭൂരിപക്ഷം ലഭിക്കും’; മോൻസ് ജോസഫ്

June 2, 2024
2 minutes Read

ലോക് സഭാ തെരഞ്ഞെടുപ്പ് ഫലത്തോടെ യഥാർത്ഥ കേരള കോൺഗ്രസ് ആരെന്നറിയാമെന്ന് മോൻസ് ജോസഫ് എംഎൽഎ. പാലയിലടക്കം യുഡിഎഫിന് വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന് മോൻസ് ജോസഫ് ട്വന്റിഫോറിനോട് പ്രതികരിച്ചു. ഫല പ്രഖ്യാപനത്തോടെ കേരള കോൺഗ്രസിന്റെ അടിത്തറ വിപൂലികരിക്കപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് സ്ഥാനാർഥി ജയിച്ചാൽ ഒരേസമയം സീറ്റ് നിലനിർത്തുകയും സീറ്റ് പിടിച്ചെടുക്കുകയും ചെയ്യുന്ന മണ്ഡലമാണ് കോട്ടയം. യുഡിഎഫിനൊപ്പം നിന്ന് ജയിച്ച തോമസ് ചാഴികാടൻ ഇത്തവണ എൽഡിഎഫിന് ഒപ്പം നിന്നാണ് മത്സരിക്കുന്നത്. ഘടകകക്ഷികൾ തമ്മിൽ ഏറ്റുമുട്ടുന്ന കോട്ടയത്ത് ജയം അത്ര എളുപ്പമായിരിക്കില്ലെന്നാണ് മുന്നണികളുടെ കണക്കുകൂട്ടൽ.

ഇന്നലെ പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങളിൽ കേരളത്തിൽ യുഡിഎഫിനാണ് മേൽക്കൈ. രാജ്യത്ത് തന്നെ കോൺഗ്രസ് ഏറ്റവും നല്ല പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം മാറുമെന്ന് പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ. കേരളത്തിൽ 15 മുതൽ 19 സീറ്റുകൾ വരെ യുഡിഎഫ് വിജയിക്കുമെന്നാണ് സർവെ ഫലങ്ങൾ പ്രവചിക്കുന്നത്. എൽഡിഎഫ് തകർന്നടിയുമെന്നും പൂജ്യം സീറ്റുവരെ നേടുമെന്നും പറയുന്ന സർവെകളുണ്ട്.

Read Also: ‘കേരള സർക്കാരിനെതിരെയുള്ള വികാരം NDAക്ക് അനുകൂലമാകും’; എക്‌സിറ്റ് പോളുകളെ അനുകൂലിച്ച് വി മുരളീധരൻ

യുഡിഎഫ് 17 മുതൽ 18 സീറ്റുകൾ വരെ നേടാൻ സാധ്യതയുണ്ടെന്നാണ് ഇന്ത്യ ടുഡെ-ആക്‌സിസ് സർവെ പറയുന്നത്. ടൈംസ് നൗ സർവെ എൽഡിഎഫിന് നാലും യുഡിഎഫിന് 14-15 സീറ്റുകൾ നേടുമെന്നാണ് ടൈംസ് നൗ സർവെ പറയുന്നതെങ്കിൽ യുഡിഎഫ് 16 സീറ്റുകൾ‌ നേടുമെന്നാണ് ടിവി 9 സർവെ പ്രവചിക്കുന്നത്.

Story Highlights : Mons Joseph Lok Sabha elections Kerala Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top