Advertisement

ഖത്തര്‍ ഇന്‍കാസ് പത്തനംതിട്ട ജില്ല വാര്‍ഷിക കുടുംബ സംഗമവും പുരസ്‌കാര വിതരണവും സംഘടിപ്പിച്ചു

June 2, 2024
2 minutes Read
Qatar Incas Pathanamthitta district organized annual family reunion

ഇന്‍കാസ് പത്തനംതിട്ട ജില്ലയുടെ നേതൃത്വത്തില്‍ മേറിറ്റ് അവാര്‍ഡും, വാര്‍ഷിക കുടുംബ സംഗമവും നടത്തി. ന്യൂ സലത്തയിലെ മോഡേണ്‍ ആര്‍ട്‌സ് സെന്ററില്‍ നടന്ന പരിപാടിയില്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.തണല്‍ പദ്ധതിയിലൂടെ നാട്ടില്‍ നടത്തിയ നിര്‍ധനരായ കുട്ടികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് വിതരണത്തിന്റെ വിജയഘോഷ പരിസമാപ്തി കൂടിയായിരുന്നു കുടുംബസംഗമം. (Qatar Incas Pathanamthitta district organized annual family reunion )

പ്രസിഡന്റ് റോന്‍സി മത്തായിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഐ സി സി മാനേജിങ് കമ്മറ്റി അംഗം എബ്രഹാം കെ ജോസഫ്, ഐ സി ബി ഫ് സെക്രട്ടറി വര്‍ക്കി ബോബന്‍, ഐ സ് സി സെക്രട്ടറി പ്രദീപ് പിള്ള, ഇന്‍കാസ് ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, ഇന്‍കാസ് വൈസ് പ്രസിഡന്റ് താജുദ്ധീന്‍, മലയാളം റേഡിയോ 98.6 എഫ് എം ആര്‍.ജെ ഷിഫിന്‍, ഐ സി സി യൂത്ത് വിംഗ് ചെയര്‍മാന്‍ എഡ്വിന്‍, ഇന്‍കാസ് യൂത്ത് വിംഗ് പ്രസിഡന്റ് ദീപക്, ഇന്‍കാസ് ലേഡീസ് വിംഗ് പ്രസിഡന്റ സിനില്‍ ജോര്‍ജ്, ഇന്‍കാസ് പത്തനംതിട്ട വൈസ് പ്രസിഡന്റ് പി സി ജെയിംസ്, അനീഷ് ജോര്‍ജ് എന്നിവര്‍ ആശംസ അറിയിച്ചു.ഇന്‍കാസ് പത്തനംതിട്ട ജനറല്‍ സെക്രട്ടറി സിബു എബ്രഹാം നന്ദി പറഞ്ഞു.

Story Highlights : Qatar Incas Pathanamthitta district organized annual family reunion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top