Advertisement

‘ഓടി വന്ന് അമ്മേ പ്രാർത്ഥിക്കണമെന്ന് പറഞ്ഞു, ഷാഫിക്ക് വേണ്ടി പടച്ചോനോടും അമ്പലത്തിലും പ്രാർത്ഥിച്ചിരുന്നു’: വിഡിയോയുമായി രാഹുൽ മാങ്കൂട്ടത്തിൽ

June 6, 2024
1 minute Read

വടകരയിൽ യുഡിഎഫ് നേതാവ് ഷാഫി പറമ്പിലിന് എങ്ങനെ ഭൂരിപക്ഷം കിട്ടിയെന്ന് ചോദിച്ചാൽ അതിന് ഉത്തരം സ്നേഹമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മങ്കൂട്ടത്തിൽ. ഷാഫി പറമ്പിലിനെ കാണാൻ ആഗ്രഹവുമായി വടകരയിലെ മന്നി എന്നൊരമ്മയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഷാഫിയെ കാണണമെന്നും തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് കാണാൻ വന്നിരുന്നുവെന്നും വിഡിയോയിൽ പറയുന്നു.

ഷഫീക്ക് വേണ്ടി പടച്ചോനോടും അമ്പലത്തിലും പ്രാർത്ഥിച്ചിരുന്നു. എന്നെ കാണാൻ വന്നിരുന്നു, അമ്മ പ്രാർഥിക്കണമെന്ന് അവൻ ഓടി വന്ന് കെട്ടിപ്പിടിച്ച് പറഞ്ഞു. എനിക്ക് കൊറേ വയസായി ഞാൻ ഇപ്പൊ മരിക്കും. എന്നാലും എനിക്ക് അവനെ കാണണം എന്നാണ് വിഡിയോയിൽ പറഞ്ഞത്.

വടകരയിൽ എങ്ങനെയിത്ര ഭൂരിപക്ഷം കിട്ടിയെന്ന് ചോദിച്ചാൽ, രാഷ്ട്രീയം പറഞ്ഞ് കിട്ടി എന്നാണ് ഉത്തരം. എന്ത് രാഷ്ട്രീയം എന്ന് ചോദിച്ചാൽ ഈ രാഷ്ട്രീയം എന്നാണ് ഉത്തരം. സ്നേഹം എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ വീഡിയോ പങ്കുവച്ച് കുറിച്ചത്.

Story Highlights : Rahul Mamkottathil on Video of Shafi Parambil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top