കങ്കണയെ മര്‍ദിച്ച സംഭവം; സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ സിഐഎസ്എഫ് ഉദ്യോഗസ്ഥ അറസ്റ്റില്‍

നടിയും നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെ ചണ്ഡീഗഢ് വിമാനത്താവളത്തില്‍വെച്ച് കരണത്തടിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗര്‍ അറസ്റ്റില്‍.കര്‍ഷകരെ അപകീര്‍ത്തിപ്പെടുത്തിയ പ്രസ്താവന നടത്തിയതിനാലാണ് കങ്കണയെ മര്‍ദ്ദിച്ചതെന്നാണ് കുല്‍വീന്ദറിന്റെ വിശദീകരണം.സംഭവത്തില്‍ കുല്‍വീന്ദറിന് പിന്തുണയുമായി കര്‍ഷക സംഘടനകള്‍ രംഗത്തെത്തി. (CISF Constable Kulwinder Kaur Suspended, Arrested For Slapping Kangana Ranaut )
വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെ കങ്കണയെ അടിച്ചെന്ന പരാതിയിലാണ് നടപടി. നേരത്തെ, കുല്‍വീന്ദര്‍ കൗറിനെതിരെ സസ്‌പെന്‍ഡ് ചെയ്യുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.ദൃശ്യങ്ങളുള്‍പ്പെടെ അടസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. 100 രൂപയ്ക്കുവേണ്ടിയാണ് കര്‍ഷകര്‍ തെരുവില്‍ കുത്തിയിരുന്നു സമരം ചെയ്യുന്നതെന്ന കങ്കണ നടത്തിയ പ്രസ്താവനയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥ കുല്‍വീന്ദറിനെ പ്രകോപിപ്പിച്ചത്. തന്റെ അമ്മയും പ്രതിഷേധത്തില്‍ പങ്കാളിയായിരുന്നുവെന്നും കുല്‍വീന്ദര്‍ കൗര്‍ പറയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
അതേസമയം മര്‍ദന സംഭവത്തില്‍ സിനിമാ ലോകം പ്രതികരിക്കാത്തതിനെതിരെ കങ്കണ സമൂഹമാധ്യമത്തില്‍ അമര്‍ഷം പ്രകടിപ്പിച്ചു. ഇസ്രായേല്‍, പലസ്തീന്‍ അനുകൂല പ്രസ്താവനയുടെ പേരില്‍ നിങ്ങളെയും നാളെ ആരെങ്കിലും മര്‍ദിച്ചേക്കാമെന്ന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് പിന്നീട് കങ്കണ ഡിലീറ്റ് ചെയ്തു.സംഭവത്തില്‍ കങ്കണയെ അനുകൂലിച്ച കര്‍ഷക സംഘടനകള്‍, വിശദമായി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.
Story Highlights : CISF Constable Kulwinder Kaur Suspended, Arrested For Slapping Kangana Ranaut
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here