Advertisement

‘ആദിവാസികൾ പച്ചില ഉടുത്ത് ഇരിക്കണം, വില്ലന്മാർ കറുത്തിരിക്കണം’; SCERT നാലാം ക്ലാസ്‌ പാഠപുസ്തകത്തിന് വിമർശനം

June 7, 2024
3 minutes Read

SCERT നാലാം ക്ലാസിലെ പുസ്തക ഉള്ളടക്കത്തിൽ വിമർശനം. നാലാം ക്ലാസിലെ പാഠപുസ്തകം (SCERT) പഠിക്കുന്ന ഒരു വിദ്യാർത്ഥിയോട് കേരളത്തിലെ ആദിവാസികൾ എങ്ങനെയാണെന്ന് ചോദിച്ചാൽ പച്ചില ഉടുത്ത് ഇരിക്കണം, വില്ലന്മാർ കറുത്തിരിക്കണം എന്നാണ് ഇപ്പോഴും പാഠപുസ്തകത്തിലെ ചിത്രങ്ങളിൽ ഉള്ളതെന്ന് അശ്വതി കാർത്ത്യായനി ഫേസ്ബുക്കിൽ കുറിച്ചു. പ്രസ്തുത വർഷങ്ങളായി പഠിപ്പിച്ചു വരുന്നതെന്നും അശ്വതി കാർത്ത്യായനി ഫേസ്ബുക്കിൽ കുറിച്ചു.

ഇതേ പുസ്തകം പഠിക്കുവാൻ ഞങ്ങളുടെ കുഞ്ഞുങ്ങളും ഉണ്ടാവും. നിങ്ങളുടെ കുട്ടികൾക്ക് തെറ്റായ ചരിത്രബോധമുണ്ടാവുമ്പോൾ ഞങ്ങളുടെ കുട്ടികൾക്ക് അപകർഷതയും അപമാനവും ആയിരിക്കും ഉണ്ടാവുക; ഇത് സവർണരുടെ പാഠപുസ്തകമാണ്, ഞങ്ങൾ പാഠപുസ്തകത്തിലില്ല.വസ്തുതകളും ചരിത്രങ്ങളും ഇങ്ങനെ തെറ്റായി രേഖപ്പെടുത്തുന്നതിലുള്ള പ്രശ്നമൊക്കെ അറിയാഞ്ഞിട്ടല്ല. ഇതെത്ര കാലമായി പറയുന്നൊരു കാര്യമാണ്. ഈ 2024 ൽ പോലും ഒരു ചിത്രത്തിലെങ്കിലും ഞങ്ങളെ കൃത്യമായി അടയാളപ്പെടുത്താൻ ആകുന്നില്ലെങ്കിൽ അന്യം ഇല്ലാതാവുന്നൊരു ജനതയാവില്ലേ ഞങ്ങൾ?

കാലങ്ങളായി അവഗണിക്കപ്പെടുന്ന ജനത തങ്ങളുടേതായ ഇടം കണ്ടെത്തി വിദ്യാഭ്യാസ പരമായും തൊഴിൽപരമായും സാംസ്കാരിക പരമായും സാമ്പത്തികപരമായും സാമൂഹിക പരമായും ഇടം കണ്ടെത്തി മുന്നോട്ടുപോവുമ്പോൾ അവരെ വീണ്ടും അവഹേളിക്കുന്നത് പുതിയ കാര്യമൊന്നുമല്ല. ആ പ്രവണത ന്യായീകരിക്കുന്നവരുമുണ്ട്.

അതുകൊണ്ടാണല്ലോ ആദിവാസികളെ അന്ന് ‘പ്രദർശിപ്പി’ച്ചപ്പോൾ അതിനെയും ന്യായികരിച്ചത്. അതിൽ പ്രധാനപ്പെട്ട ഒരു ന്യായീകരണം ഇപ്പോൾ ഓർമ്മ വരികയാണ്. അവർക്ക് ദിവസക്കൂലി കിട്ടുമത്രേ. ആ കാശില്ലാതാക്കരുതെന്ന്!! ഇങ്ങനെയുള്ള ആളുകൾക്കിടയിൽ നിന്നാണ് ‘ഞങ്ങൾ തുണിയുടുക്കുന്ന, തൊഴിൽ ചെയ്യുന്ന ഒരു ജനതയാണു കൂട്ടരേ’ എന്ന് തെളിയിക്കേണ്ടി വരുന്നതെന്നും അശ്വതി കാർത്ത്യായനി കുറിക്കുന്നു.

‘മലയാള പാഠപുസ്തകങ്ങളിലെ (SCERT) വിപ്ലവം എത്രത്തോളം ഉണ്ടെന്ന് നോക്കാൻ എല്ലാ ക്ലാസിലെയും പുസ്തകങ്ങൾ ഒന്ന് ഓടിച്ച് നോക്കിയപ്പോൾ കിട്ടിയതാണ്. ആദിവാസികൾ പച്ചില ഉടുത്ത് ഇരിക്കണമെന്നും വില്ലന്മാർ കറുത്തിരിക്കണമെന്നും ഒക്കെയാണ് ഇപ്പോഴും ഇവറ്റകളുടെ ചിന്ത. പുരോഗമന സവർണ കേരളം വാഴ്ക. (ഏഴാം ക്ലാസിലെ പുസ്തകം മാത്രമാണ് ഇവയിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്നത്.’- എന്നാണ് പ്രശാന്ത് കോലിയൂർ കുറിച്ചത്.

അശ്വതി കാർത്ത്യായനി ഫേസ്ബുക്കിൽ കുറിച്ചത്

കഴിഞ്ഞ ദിവസം കേരളത്തിലെ പാഠപുസ്തകത്തിൽ ഒരു ചിത്രം കണ്ടു. കണ്ടവർ കണ്ടവർ ജെൻണ്ടർ ഇക്വാലിറ്റിയെക്കുറിച്ച് കാണ്ഡം കാണ്ഡമെഴുതി. വളർന്നുവരുന്ന തലമുറ പുരോഗമനസ്വഭാവമുള്ളവരായിരിക്കുമെന്ന് തീർച്ചപ്പെടുത്തി. അവരാരും ഇത് കണ്ടില്ല.
നാലാം ക്ലാസിലെ പാഠപുസ്തകം (SCERT) പഠിക്കുന്ന ഒരു വിദ്യാർത്ഥിയോട് കേരളത്തിലെ ആദിവാസികൾ എങ്ങനെയാണെന്ന് ചോദിച്ചാൽ താഴെ ചിത്രങ്ങളിൽ കാണുന്നത് പോലെ എന്ന് പറയും. ഇതേ പുസ്തകം പഠിക്കുവാൻ ഞങ്ങളുടെ കുഞ്ഞുങ്ങളും ഉണ്ടാവും. നിങ്ങളുടെ കുട്ടികൾക്ക് തെറ്റായ ചരിത്രബോധമുണ്ടാവുമ്പോൾ ഞങ്ങളുടെ കുട്ടികൾക്ക് അപകർഷതയും അപമാനവും ആയിരിക്കും ഉണ്ടാവുക; ഇത് സവർണരുടെ പാഠപുസ്തകമാണ്, ഞങ്ങൾ പാoപുസ്തകത്തിലില്ല.
വസ്തുതകളും ചരിത്രങ്ങളും ഇങ്ങനെ തെറ്റായി രേഖപ്പെടുത്തുന്നതിലുള്ള പ്രശ്നമൊക്കെ അറിയാഞ്ഞിട്ടല്ല. ഇതെത്ര കാലമായി പറയുന്നൊരു കാര്യമാണ്. ഈ 2024 ൽ പോലും ഒരു ചിത്രത്തിലെങ്കിലും ഞങ്ങളെ കൃത്യമായി അടയാളപ്പെടുത്താൻ ആകുന്നില്ലെങ്കിൽ അന്യം ഇല്ലാതാവുന്നൊരു ജനതയാവില്ലേ ഞങ്ങൾ?
കാലങ്ങളായി അവഗണിക്കപ്പെടുന്ന ജനത തങ്ങളുടേതായ ഇടം കണ്ടെത്തി വിദ്യാഭ്യാസ പരമായും തൊഴിൽപരമായും സാംസ്കാരിക പരമായും സാമ്പത്തികപരമായും സാമൂഹിക പരമായും ഇടം കണ്ടെത്തി മുന്നോട്ടുപോവുമ്പോൾ അവരെ വീണ്ടും അവഹേളിക്കുന്നത് പുതിയ കാര്യമൊന്നുമല്ല. ആ പ്രവണത ന്യായീകരിക്കുന്നവരുമുണ്ട്. അതുകൊണ്ടാണല്ലോ ആദിവാസികളെ അന്ന് ‘പ്രദർശിപ്പി’ച്ചപ്പോൾ അതിനെയും ന്യായികരിച്ചത്. അതിൽ പ്രധാനപ്പെട്ട ഒരു ന്യായീകരണം ഇപ്പോൾ ഓർമ്മ വരികയാണ്. അവർക്ക് ദിവസക്കൂലി കിട്ടുമത്രേ. ആ കാശില്ലാതാക്കരുതെന്ന്!! ഇങ്ങനെയുള്ള ആളുകൾക്കിടയിൽ നിന്നാണ് ‘ഞങ്ങൾ തുണിയുടുക്കുന്ന, തൊഴിൽ ചെയ്യുന്ന ഒരു ജനതയാണു കൂട്ടരേ’ എന്ന് തെളിയിക്കേണ്ടി വരുന്നത്.
Note: പ്രസ്തുത പുസ്തകം നാലാം ക്ലാസിലെ പുസ്തകമാണ്. പുതുക്കിയ പുസ്തകമല്ല. അതായത് വർഷങ്ങളായി ഇതാണ് പഠിപ്പിച്ചു വരുന്നത്.

Story Highlights : Criticism on SCERT 4th Class Textbook

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top