വയനാട് മൂലങ്കാവ് സ്കൂളിൽ വിദ്യാർത്ഥിയെ മർദിച്ച സംഭവം; റിപ്പോർട്ട് തേടി വിദ്യാഭ്യാസ വകുപ്പ്

വയനാട് മൂലങ്കാവ് സ്കൂളിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസ വകുപ്പ്. പ്രധാന അധ്യാപികയോടാണ് ഡിഡിഇ റിപ്പോർട്ട് തേടിയിരിക്കുന്നത്. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥനെയാണ് വിദ്യാർത്ഥികൾ മർദിച്ചത്. മർദനമേറ്റ വിദ്യാർത്ഥിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
പരിചയപ്പെടാനാണെന്ന് പറഞ്ഞാണ് വിളിച്ചുകൊണ്ട് പോയതെന്ന് ശബരിനാഥൻ പറഞ്ഞു. സംഭവത്തിൽ രണ്ട് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. ഏഴു ദിവസത്തേക്കാണ് സസ്പെൻഷൻ. കൂടുതൽ വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പിടിഎ പ്രസിഡന്റ് പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ശബരിനാഥനും കുടുംബത്തിനും നീതി ലഭ്യമാക്കുമെന്നും പിടിഎ പ്രസിഡന്റ് ട്വന്റിഫോറിനോട് പറഞ്ഞു.
Read Also: ‘സാധാരണക്കാരന്റെ ഭാഷയാണ് പിണറായിയുടേത്, തകഴിയുടെ ശൈലിയില്‍ സംസാരിക്കാനാവില്ല’: വെള്ളാപ്പള്ളി നടേശൻ
ഇന്നലെ ഉച്ചയോടെയാണ് ശബരിനാഥനെ ക്ലാസിൽ നിന്ന് ഇറക്കിക്കൊണ്ടുപോയി മർദിച്ചത്. മർദനത്തിനിടെ കത്രികകൊണ്ട് കുത്തി. നെഞ്ചിലും മുഖത്തുമാണ് പരിക്ക്. ഒരു ചെവിയിൽ കമ്മൽ ധരിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ തുളഞ്ഞുകയറിയ കമ്മൽ ആശുപത്രിയിൽ എത്തിയാണ് പുറത്തെടുത്തത്.അമ്പലവയൽ എംജി റോഡിൽ ലക്ഷ്മി വിഹാറിലെ ബിനേഷ് കുമാർ – സ്മിത ദമ്പതികളുടെ മകനായ ശബരിനാഥൻ ഈ വർഷമാണ് മൂലങ്കാവ് സർക്കാർ സ്കൂളിൽ ചേർന്നത്.
Story Highlights : DDE seeks report on Wayanad ragging case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here