എൻ. രാമചന്ദ്രന്റെ 10-ാം ചരമ വാർഷികം; അനുസ്‌മരണ സമ്മേളനവും അവാർഡ് ദാനചടങ്ങും സംഘടിപ്പിക്കും

മലയാള പത്രപ്രവർത്തന രംഗത്തെ കുലപതികളിൽ പ്രമുഖനായ എൻ. രാമചന്ദ്രന്റെ 10-ാം ചരമ വാർഷികത്തോട് അനുബന്ധിച്ച് നാളെ അനുസ്‌മരണ സമ്മേളനവും അവാർഡ് ദാനചടങ്ങും സംഘടിപ്പിക്കും.
നാളെ വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം വഴുതക്കാട്, പി. സുബ്രഹ്മണ്യം ഹാളിലാണ് അനുസ്‌മരണ സമ്മേളനം നടത്തുന്നത്.
അനുസ്‌മരണ സമ്മേളനത്തിൽ ക്ലബ്ബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസത്തിൽ നിന്നും 2022-23 വർഷത്തിൽ ഒന്നാം റാങ്കോടെ പാസായ വിദ്യാർത്ഥിക്ക് കാഷ് അവാർഡും നൽകുന്നതാണ്.
മലയാള പത്രപ്രവർത്തനത്തെ നവീകരിച്ചു പ്രബുദ്ധമാക്കിയ പ്രമുഖരിൽപ്പെട്ട ശ്രീ എൻ. രാമചന്ദ്രൻ കൊല്ലം ആശ്രാമം സ്വദേശിയാണ്. കൊല്ലം പുത്തൻപുരയിൽ പി ആർ. നാരായണൻ പിതാവും വലിയവിളാകം വീട്ടിൽ പി ആർ, മന്ദാകിനി മാതാവുമാണ്. കോളജ് വിദ്യാഭ്യാസത്തിന്റെ തുടക്കത്തിൽ കേരളാ സോഷ്യലിസ്റ്റ് പാർട്ടി (കെ.എസ്.പി) യിൽ അംഗമാവുകയും തുടർന്ന് റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർ.എസ്.പി) യുടെ പ്രമുഖ പ്രവർത്തകരിലൊരാളാവുകയും നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിത്വത്തിലേക്കുയരുകയും ചെയ്‌തു.
എ. കെ. ഭാസ്ക്‌കർ കൊല്ലത്തുനിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘നവഭാരത’ത്തിലൂടെ പത്രപ്രവർത്തനത്തിനു തുടക്കം കുറിച്ചു. 1952 ൽ ‘കേരളകൗമുദി’ പത്രാധിപസമിതി അംഗമാവുകയും എഡിറ്റോറിയൽ അഡ്വൈസർ പദവിയിൽ മരണം വരെ തുടരുകയും ചെയ്‌തു. കെ. ബാലകൃഷ്‌ണൻ്റെ ‘കാമുദി വാരികയിലെ കഴിഞ്ഞ ആഴ്‌ച, ഇംഗ്ലീഷ് പ്രസിദ്ധീകരണമായ ലിങ്കിലെ ‘കേരളാ ലറ്റർ’, ‘കേരളശബ്ദം’ വാരികയിൽ 30 വർഷത്തിലധികം, എഴുതിയ ‘ചക്രവാളം’ എന്നീ പംക്തികൾ ഏറെ ശ്രദ്ധേയമായിരുന്നു. മുൻമന്ത്രി ടി, കെ, ദിവാകരൻ്റെ പ്രൈവറ്റ് സെക്രട്ടറിയും പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗവുമായിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് വയലാർ രാമവർമ്മ ട്രസ്റ്റ് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളിലും സജീവ പങ്കാളിയായിരുന്നു.
Story Highlights : N. Ramachandran’s 10th death anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here