Advertisement

രാഹുൽ ഗാന്ധി വയനാട് ഒഴിയും

June 8, 2024
1 minute Read

രാഹുൽ ഗാന്ധി വയനാട് ഒഴിയും. റായ്ബറേലി സീറ്റ് നിലനിർത്താൻ പ്രവർത്തക സമിതിയിൽ ധാരണ. തീരുമാനം ഉടൻ കേരള നേതൃത്വത്തെ അറിയിക്കും. ഔദ്യോഗിക പ്രഖ്യാപനം പിന്നീട്. മണ്ഡല സന്ദര്‍ശനത്തിനുശേഷമായിരിക്കും തീരുമാനം അറിയിക്കുക. പ്രിയങ്ക ഗാന്ധി കേരളത്തിൽ മത്സരിക്കില്ല. കേരളത്തിലെ നേതാക്കളെ പരിഗണിക്കാൻ സാധ്യത.

രാഹുല്‍ അടുത്തയാഴ്ച വയനാട്ടിലെത്തും. പിന്നാലെ റായ്ബറേലിയിലും എത്തും. വയനാട്ടിലും റായ്ബറേലിയിലും ജയിച്ചതോടെ, രാഹുൽ ഗാന്ധി ഏതു മണ്ഡലം നിലനിർത്തുമെന്ന ചർച്ച കോൺഗ്രസിൽ ചൂടുപിടിച്ചിരുന്നു.

രാഹുൽ ഒരുകാരണവശാലും റായ്ബറേലി വിടില്ലെന്ന് അവിടത്തെ പ്രാദേശിക കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകുമെന്ന് കൊടിക്കുന്നിൽ സുരേഷ് 24നോട് പ്രതികരിച്ചു. കോൺഗ്രസ് പ്രവർത്തക സമിതിയിലെ പൊതുവികാരം രാഹുൽ ഗാന്ധിയെ അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

അമേഠി, റായ്ബറേലി എന്നിവിടങ്ങളിലൊന്നിൽ ഗാന്ധി കുടുംബാംഗമില്ലാത്ത സ്ഥിതി സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ റായ്ബറേലി രാഹുൽ നിലനിർത്തണമെന്നാണ് പാർട്ടിയിലെ ഭൂരിപക്ഷാഭിപ്രായം.

Story Highlights : Rahulgandhi to leave wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top