‘ഇടത്തോട്ട് ഇന്‍ഡിക്കേറ്ററിട്ട് മുഖ്യമന്ത്രി വലത്തോട്ട് വണ്ടിയോടിച്ചുകൊണ്ടിരിക്കുകയാണ്’: വി ഡി സതീശന്

ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ ‘വിവരദോഷി’ വിളി തരംതാഴ്ന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മുഖ്യമന്ത്രിക്ക് വിമര്‍ശനത്തോട് അസഹിഷ്ണുതയാണ്. ചുറ്റുമുള്ളത് ഉപചാപക സംഘങ്ങള്‍. ഇരട്ടചങ്കന്, കാരണഭൂതന് എന്നൊക്കെ കേട്ട് ആവേശഭരിതനായി.
ഇടത്തോട്ട് ഇന്‍ഡിക്കേറ്ററിട്ട് മുഖ്യമന്ത്രി വലത്തോട്ട് വണ്ടിയോടിച്ചുകൊണ്ടിരിക്കുകയാണ്. തീവ്ര വലതുപക്ഷ വ്യതിയാനത്തിലേക്കാണ് മുഖ്യമന്ത്രി പോകുന്നത്. തന്നെ തിരുത്തേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി. മലയാള നിഘണ്ടുവിലേക്ക് ഒരുപാട് വാക്കുകള്‍ ഇതിനകം സംഭാവനചെയ്തു കഴിഞ്ഞെന്നും വി ഡി സതീശന് പരിഹസിച്ചു.
‘ഒരു തിരുത്തലുമില്ലാതെ മുഖ്യമന്ത്രി ഇങ്ങനെ പോകണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. കാലം കാത്തുവെച്ച നേതാവാണ് പിണറായി വിജയന് എന്നു പറഞ്ഞയാളാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. അന്ന് മുഖ്യമന്ത്രി അതിനെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. അപ്രിയമായ സത്യങ്ങള്‍ കേള്‍ക്കുന്നത് ദുര്‍ലഭമായ ആളുകളായിരിക്കും.
പ്രിയങ്ങളായ സത്യങ്ങള്‍ കേള്‍ക്കാന്‍ ഒരുപാടുപേരുണ്ടാവും. മുഖ്യമന്ത്രിക്ക് ചുറ്റുമുള്ളത് ഉപചാപക സംഘങ്ങളാണ്. സിപിഐഎം ഡി ജനറേഷനില്‍ ആണ് ഇപ്പോള്‍. ബംഗാളിലും തൃപുരയിലും ഉണ്ടായതുപോലെ ജീര്‍ണ്ണതയാണ് സംഭവിക്കുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
Story Highlights : V D Satheeshan Against Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here