തൃശൂരിലെ തെരഞ്ഞെടുപ്പ് തോൽവിയും ഡിസിസി സംഘര്‍ഷവും: ജോസ് വള്ളൂരിനോടും വിൻസന്റിനോടും രാജിവെക്കാൻ നിര്‍ദേശം

തൃശൂരിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനോടും യുഡിഎഫ് ജില്ലാ ചെയര്‍മാൻ എംപി വിൻസന്റിനോടും രാജിവെക്കാൻ നിര്‍ദേശം. എഐസിസി തീരുമാനം കെപിസിസി ഇരു നേതാക്കളെയും അറിയിച്ചു. കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും ചാലക്കുടി മണ്ഡലത്തിൽ തൃശൂര്‍ ജില്ലയിലെ മണ്ഡലങ്ങളിൽ പിന്നോട്ട് പോയതും ഡിസിസി ഓഫീസിൽ സംഘര്‍ഷം ഉണ്ടായതുമെല്ലാം പരിഗണിച്ചാണ് ഇരു നേതാക്കളോടും രാജിവെക്കാൻ ആവശ്യപ്പെട്ടത്.
തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ തോൽവിയെ കുറിച്ച് അന്വേഷിക്കാൻ എഐസിസി നിർദേശ പ്രകാരം കെപിസിസി നാലംഗ സമിതിയെ രൂപീകരിക്കും. ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ പിരിച്ചുവിടുന്നതും കോൺഗ്രസ് ആലോചിക്കുന്നുണ്ട്.
പോസ്റ്റർ യുദ്ധവും കൈയ്യാങ്കളിയും കോണ്‍ഗ്രസിന് വലിയ നാണക്കേടായിരുന്നു. ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂരും കെ. മുരളീധരന്‍ അനുകൂലികളും തമ്മിലാണ് പോര്. മുന്‍ എംഎല്‍എമാരായ എംപി വിന്‍സന്‍റ്, അനില്‍ അക്കര എന്നിവര്‍ക്കെതിരെയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പോര് അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് തൃശൂരിലെ നേതാക്കളോട് രാജിവെക്കാൻ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.
Story Highlights : Thrissur DCC Presidents and UDF chairman to resign immediately
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here