Advertisement

മലാവി വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമി വിമാനാപകടത്തിൽ മരിച്ചു

June 11, 2024
2 minutes Read

മലാവി വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ (51) വിമാനാപകടത്തിൽ മരിച്ചു. സോളോസുൾപ്പെടെ വിമാനത്തിലുണ്ടായ 10 പേരും മരിച്ചതായി മലാവി പ്രസിഡന്റ് ലസാറസ് ചക്‌വേരെ അറിയിച്ചു. മരിച്ചവരിൽ സോളോസിന്റെ ഭാര്യ മേരിയും രാഷ്ട്രീയ പാർട്ടിയായ യുണൈറ്റഡ് ട്രാൻസ്ഫോർമേഷൻ മൂവ്മെന്റിന്റെ നേതാക്കളും ഉൾപ്പെടുന്നു.

മലാവി മുൻ മന്ത്രി റാൽഫ് കസാംബാരയുടെ സംസ്കാരച്ചടങ്ങുകൾക്കായാണ് തിങ്കളാഴ്ച സോളോസ് യാത്ര തിരിച്ചത്. മസുസിവിലെ വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം മോശം കാലാവസ്ഥയെത്തുടർന്ന് തലസ്ഥാനമായ ലിലോങ്‌വേയിലേക്ക് തിരിച്ചുവിടുകയായിരുന്നു. പിന്നീട് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. തകർന്നുവീണ വിമാനം വനത്തിൽ കണ്ടെത്തി.

Story Highlights : Malawi’s vice president Saulos Chilima died in plane crash

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top