Advertisement

വീണാ ജോര്‍ജിന്റെ ഭര്‍ത്താവിന്റെ ഉടമസ്ഥതിയിലുള്ള കെട്ടിടത്തിന് വേണ്ടി ഓടയുടെ ഗതി മാറ്റി; ആരോപണവുമായി കോണ്‍ഗ്രസ്

June 12, 2024
2 minutes Read
Congress Allegations against Veena George's husband George Joseph

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും ഭര്‍ത്താവ് ജോര്‍ജ് ജോസഫിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍. ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് അനുകൂലമായി ഓടയുടെ ഗതി മാറ്റിയെന്നാണ് ആരോപണം. കൊടുമണ്‍ പഞ്ചായത്ത് സ്റ്റേഡിയത്തിന് മുന്നില്‍ ഏഴംകുളം കൈപ്പട്ടൂര്‍ റോഡില്‍ ഓട നിര്‍മാണം തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. കോണ്‍ഗ്രസ് നേതാക്കള്‍ കൊടുമണ്‍ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.(Congress Allegations against Veena George’s husband George Joseph)

കെട്ടിട നിര്‍മാണ സമയത്ത് പുറമ്പോക്ക് കയ്യേറിയത് കണ്ടെത്താതിരിക്കാനാണ് ഓടയുടെ ഗതി മാറ്റിയതെന്നാണ് കോണ്‍ഗ്രസ് ആരോപണം. എന്നാല്‍ പാര്‍ട്ടി ഓഫീസ് സംരക്ഷിക്കാനാണ് വ്യാജ ആരോപണം ഉന്നയിക്കുന്നതെന്ന് ജോര്‍ജ് ജോസഫ് പ്രതികരിച്ചുയ ഓട നിര്‍മാണത്തെ എതിര്‍ത്ത കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമായ കെകെ ശ്രീധരന് തന്നോട് വ്യക്തിവിരോധമാണെന്നും ജോര്‍ജ് ജോസഫ് പ്രതികരിച്ചു.

വീണാ ജോര്‍ജിന് വേണ്ടി പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു റോഡ് പണിക്ക് സൂപ്പര്‍വൈസറായെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ഉദയഭാനു വന്നു നിന്നാണ് അലൈന്‍മെന്റ് മാറ്റിയ റോഡ് പണിക്കായി ഓട കോണ്‍ക്രീറ്റ് ചെയ്യിച്ചത്. സിപിഎം ജില്ലാ കമ്മിറ്റി അംഗമായ പഞ്ചായത്ത് പ്രസിഡന്റ് നേരിട്ട് തടഞ്ഞ നിര്‍മ്മാണ പ്രവര്‍ത്തനം ജില്ലാ സെക്രട്ടറി നടത്തി. ഇത് മന്ത്രി വീണാ ജോര്‍ജിനെ സഹായിക്കാനാണ് ചെയ്തത്. കൈപ്പട്ടൂര്‍ ഏഴംകുളം റോഡില്‍ അലൈന്‍മെന്റ് ക്രമക്കേട് നടത്തിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

Read Also: കെ.മുരളീധരന്‍ ഇന്ന് ഡല്‍ഹിക്ക്; ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച

കോണ്‍ഗ്രസ് ഓഫീസ് ഇരിക്കുന്നത് പുറമ്പോക്ക് ഭൂമിയിലാണെന്നും പാര്‍ട്ടി ഓഫീസ് സംരക്ഷിക്കാനാണ് ഇപ്പോഴത്തെ വ്യാജ ആരോപണങ്ങളെന്നും മന്ത്രിയുടെ ഭര്‍ത്താവ് പറഞ്ഞു. തനിക്കെതിരെ ആരോപണങ്ങളുന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും . കെട്ടിടം നിയമാനുസൃതമായാണ് നിര്‍മിച്ചതെന്നും റോഡില്‍ അലൈന്‍മെന്റ് മാറ്റാന്‍ ഇടപെട്ടിട്ടില്ലെന്നും ജോര്‍ജ് ജോസഫ് പ്രതികരിച്ചു.

Story Highlights :Congress Allegations against Veena George’s husband George Joseph

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top