അമേരിക്കയില്‍ ഇന്ത്യന്‍ ആധിപത്യം; അര്‍ഷ്ദീപിന് നാല് വിക്കറ്റ്, ഇന്ത്യയുടെ വിജയലക്ഷ്യം 111

ടി20 ലോകകപ്പില്‍ മത്സരത്തിന്റെ ആദ്യ ഓവറില്‍ ആദ്യപന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി തുടങ്ങിയ അര്‍ഷ്ദീപ് സിങിന്റെ തോരോട്ടം കണ്ട ഇന്ത്യ-യുഎസ്എ മത്സരത്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ 111 വിജയലക്ഷ്യം. നാല് ഓവറില്‍ വെറും ഒന്‍പത് റണ്‍സ് മാത്രം വഴങ്ങി യുഎസിന്റെ നാല് വിക്കറ്റാണ് അര്‍ഷ്ദീപ് തെറിപ്പിച്ചത്. ആതിഥേയരായ യുഎസിനെ നിശ്ചിത 20 ഓവറില്‍ എട്ടിന് 110 റണ്‍സിലൊതുക്കി ഇന്ത്യ മറുപടി ബാറ്റിങ് തുടങ്ങി. മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യക്ക് രണ്ട് വിക്കറ്റുണ്ട്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ യുഎസിന് ഇന്നിങ്സിന്റെ ആദ്യ പന്തില്‍ തന്നെ പിഴച്ചു. മൊണാങ്ക് പട്ടേലിന് പകരം ടീമിലെത്തിയ ഷയാന്‍ ജഹാംഗീര്‍ ഗോള്‍ഡന്‍ ഡക്കായി. പിന്നാലെ ആറാം പന്തില്‍ ആന്‍ഡ്രിസ് ഗോസിനെയും വെറും രണ്ട് റണ്‍സ് മാത്രമാക്കി പവലിയനിലേക്ക് അയച്ചു. യുഎസിന്റെ ബിഗ് ഹിറ്റര്‍മാരില്‍ ഒരാളായ ആരോണ്‍ ജോണ്‍സിനെ 22 പന്തില്‍ നിന്ന് 11 റണ്‍സ് എടുത്ത് നില്‍ക്കവെ മടക്കിയത് ഹാര്‍ദിക് പാണ്ഡ്യയായിരുന്നു.
Read Also: T20 ലോകകപ്പിൽ ഇന്ത്യയ്ക്ക് മിന്നും ജയം; രോഹിത്തിന് അർധ സെഞ്ച്വറി
ആരോണ്‍ ജോണ്‍സ് പുറത്തായതിന് ശേഷം സ്റ്റീവന്‍ ടെയ്ലര്-നിതീഷ് കുമാര്‍ കൂട്ടുക്കെട്ട് ശ്രദ്ധയോടെ ബാറ്റ് വീശി ഇന്നിങ്സ് മുന്നോട്ടുനയിച്ചു. എന്നാല്‍ 30 പന്തില്‍ നിന്ന് രണ്ട് സിക്സടക്കം 24 റണ്‍സെടുത്ത ടെയ്ലറെ അക്സര്‍ പട്ടേല്‍ പുറത്താക്കി. നിതീഷ് പിടിച്ചുനിന്ന് സ്കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. 23 പന്തില്‍ നിന്ന് ഒരു സിക്സും രണ്ട് ഫോറുമടക്കം 27 റണ്‍സെടുത്ത താരത്തെ ഒടുവില്‍ 15-ാം ഓവറില്‍ അര്‍ഷ്ദീപ് മടക്കി. നിതീഷാണ് യുഎസില്‍ സൈഡില്‍ നിന്ന് ടോപ് സ്കോറര്‍. കോറി ആര്‍ഡേഴ്സണ്‍ 12 പന്തില്‍ 14 റണ്‍സെടുത്തു. ഹര്‍മീത് സിങ് 10 പന്തില്‍ നിന്ന് 10 റണ്‍സ് നേടി. ഷാഡ്ലി വാന്‍ ഷാല്‍ക്വിക്ക് 11 റണ്‍സ് നേടി പുറത്താകാതെ നിന്നു. ടോസ് നേടി ഇന്ത്യ യുഎസിനെ സമര്‍ദ്ദപ്പെടുത്തി ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. അതിന്റെ ഫലം മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ കാണാനായി. അഞ്ച് ഓവര്‍ പിന്നിട്ടപ്പോഴും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സായിരുന്നു യു.എസിന്റെ സമ്പാദ്യം.
Story Highlights : India vs USA T20 match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here