Advertisement

ടി20 യില്‍ ഇന്ന് ഇന്ത്യ യുഎസ്എ പോരാട്ടം; യുഎസ് ടീമില്‍ പ്രധാന താരങ്ങള്‍ ഇന്ത്യന്‍ വംശജര്‍

June 12, 2024
1 minute Read
India vs USA

ടി20 ലോക കപ്പിന്റെ മൂന്നാം ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ ഇന്ന് യു.എസുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി എട്ടിന് ന്യൂയോര്‍ക്കിലെ നസ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം. രാജ്യന്തര ക്രിക്കറ്റില്‍ ഇന്ത്യയും യുഎസും തമ്മിലുള്ള ആദ്യ മത്സരം കൂടിയാണിത്. ടീം ഇന്ത്യ ഇന്ത്യ താരങ്ങളോട് തന്നെ മത്സരിക്കുന്ന പ്രതീതിയായിരിക്കും ന്യൂയോര്‍ക്കില്‍ ഇന്ന് കാണാനാകുക. ക്യാപ്റ്റന്‍ മോനക് പട്ടേല്‍ അടക്കം യുഎസ് ടീമിലെ പതിനഞ്ചില്‍ ഒന്‍പത് പേരും ഇന്ത്യന്‍ വംശജരാണ്. ഇവരില്‍ ആറ് പേരെങ്കിലും ഇന്നത്തെ മത്സരത്തില്‍ ഇറങ്ങിയേക്കുമെന്നാണ് വിവരം. അഹമ്മദാബാദില്‍ ജനിച്ച ക്യാപ്റ്റന്‍ മോനക് പട്ടേല്‍ അടക്കം യുഎസ് ടീമിലെ പതിനഞ്ചില്‍ 9 പേരും ഇന്ത്യന്‍ വംശജരാണ്. ഇവരില്‍ 6 പേര്‍ ഇന്നത്തെ മത്സരത്തില്‍ കളത്തിലിറങ്ങിയേക്കും. അതേ സമയം ഗ്രൂപ്പ് എയില്‍ അജയ്യരായി നില്‍ക്കുന്ന ടീമുകളാണ് ഇന്ത്യയും യുഎസ്എയും. ഇന്ന് ജയിക്കുന്നവര്‍ക്ക് സൂപ്പര്‍ എട്ട് ഉറപ്പിക്കാം. തോല്‍ക്കുന്ന ടീം കാത്തിരിക്കേണ്ടിവരും. ഈ ലോകകപ്പില്‍ ന്യൂയോര്‍ക്കില്‍ ഇന്ത്യയുടെ അവസാന മത്സരവും ഇതാണ്.

പേസര്‍മാരുടെ സ്വന്തം ഡ്രോപ്പ് ഇന്‍ പിച്ച്

ഇന്ത്യ രണ്ട് മത്സരങ്ങള്‍ കളിച്ച വേദിയാണ് ന്യൂയോര്‍ക്ക് നസ കൗണ്ടി. ബോളര്‍മാരെ കൈയയച്ചു സഹായിക്കുന്ന പിച്ചില്‍ 84 ശതമാനം വിക്കറ്റുകളും നേടിയത് പേസ് ബോളര്‍മാരാണ്.

Read Also: ടി20: ഹാട്രിക് ജയത്തോടെ സൂപ്പർ എട്ട് ഉറപ്പിച്ച് സൗത്ത് ആഫ്രിക്ക

ബാറ്റിങ്ങില്‍ ആശങ്ക

പൊതുവെ ബാറ്റര്‍മാര്‍ക്ക് തിളങ്ങാന്‍ കഴിയാത്തതാണ് ന്യൂയോര്‍ക്കിലെ പിച്ച്. ഇന്ത്യയുടെ രണ്ട് മത്സരങ്ങളിലും ഇന്ത്യ എതിരാളികളെ നിലംപരിശാക്കിയത് ബോളര്‍മാരെ വെച്ചാണ്. ഇന്ത്യന്‍ ബൗളര്‍മാര്‍ ഏതാണ്ടെല്ലാവരും തന്നെ ഫോമിലാണ്. എങ്കിലും ബാറ്റിങ് സൈഡില്‍ അനിശ്ചിത്വം തുടരുന്നു. പാകിസ്താനുമായുള്ള കഴിഞ്ഞ കളിയില്‍ വിരാട് കോലിയും രോഹിത് ശര്‍മ്മയും നേരത്തെ ഗ്രൗണ്ട് വിട്ടിരുന്നു. കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ഇന്നു മാറ്റമുണ്ടായേക്കാം. ഫോമില്‍ അല്ലാത്ത ദുബെയ്ക്കു പകരം ഇടംകൈ ബാറ്റര്‍ യശസ്വി ജയ്‌സ്വാള്‍ ത്താനാണ് സാധ്യത.

ആതിഥേയരെ പേടിക്കണം

മാച്ച് സ്റ്റാറ്റിസ്റ്റിക്‌സിലും മത്സരപരിചയത്തിലും അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇന്ത്യ ഏറെ മുന്നിലാണ്. എന്നാല്‍ ആദ്യമായി അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന അമേരിക്ക കണക്കുകൂട്ടലുകളെ അസ്ഥാനത്താക്കി ടീമാണ്. ആദ്യ മത്സരത്തില്‍ 195 റണ്‍സ് പിന്തുടര്‍ന്നു കാനഡയെ തോല്‍പിച്ച ടീമാണ് അവര്‍. പാക്കിസ്ഥാനെ അട്ടിമറിച്ചപ്പോള്‍ ബോളര്‍മാര്‍ വേറിട്ട പ്രകടനമാണ് കാഴ്ച്ചവെച്ചത്. പാക്കിസ്ഥാനെതിരെ അര്‍ധ സെഞ്ചറി നേടിയ ക്യാപ്റ്റന്‍ മോനക് പട്ടേലും രണ്ട് മത്സരങ്ങളിലും ടീമിന്റെ രക്ഷകനായി മാറിയ വൈസ് ക്യാപ്റ്റന്‍ ആരണ്‍ ജോണ്‍സുമാണ് ബാറ്റിങ്ങിന്റെ നട്ടെല്ല്. ബൗളര്‍് നേത്രാവല്‍ക്കര്‍ രണ്ട് മത്സരത്തില്‍ നിന്ന് മാത്രം പവര്‍പ്ലേ ഓവറുകളില്‍ അഞ്ച് വിക്കറ്റ് നേടിക്കഴിഞ്ഞു. ഇടംകൈ സ്പിന്നര്‍മാരായ നൊഷ്തുക് കെന്‍ജിഗെ, ഹര്‍മീത് സിങ് എന്നിവരും ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് ഭീഷണി ഉയര്‍ത്തും. ഏതായാലും നസ കൗണ്ടിയിലെ അത്ഭുതപിച്ചില്‍ ആര് വാഴുമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി.

Story Highlights : India vs USA T20 Match

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top