Advertisement

രാഹുൽ ഗാന്ധിയുടെ റാലിയിൽ ലീ​ഗ് പതാക; അടിപിടിയിൽ എംഎസ്എഫ് പ്രവർത്തകർക്കെതിരെ പരാതി നൽകി കെഎസ്‍യു

June 12, 2024
1 minute Read

കെഎസ്‍യു ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ എംഎസ്എഫ് പ്രവർത്തകർക്ക് എതിരെ കേസ്. രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനിടെ മുസ്ലിം ലീഗ് പതാക ഉയർത്തിയതിനെ തുടർന്ന് മലപ്പുറം അരീക്കോട് എംഎസ്എഫ്-കെഎസ്‍യു പ്രവർത്തകർ തമ്മിൽ തർക്കവും അടിപിടിയും ഉണ്ടായിരുന്നു. കെഎസ്‍യു മലപ്പുറം ജില്ലാ സെക്രട്ടറി മുബഷിറാണ് അരീക്കോട് പൊലീസിൽ പരാതി നൽകിയത്.

തെരഞ്ഞെടുപ്പ് വിജയ ആഘോഷത്തിനിടെ മുസ്‌ലിം ലീഗ് പതാക വീശിയത് കെഎസ്‍യു പ്രവർത്തകർ തടഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് അടിപിടിയുണ്ടായത്. എംഎസ്എഫ് അരീക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് മഷൂദ് ഉൾപ്പെടെ പത്ത് പേർക്ക് എതിരെയാണ് പരാതി നൽകിയത്. എംഎസ്എഫ് പ്രവർത്തകർ മർദ്ദിച്ചു, അസഭ്യം പറഞ്ഞു തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസ് എടുത്തത്.

Story Highlights : KSU filed a complaint against MSF workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top