Advertisement

T20 ലോകകപ്പിൽ ബോളര്‍മാരുടെ അഴിഞ്ഞാട്ടം കണ്ട സ്‌റ്റേഡിയം ഇടിച്ച് നിരത്താന്‍ ബുള്‍ഡോസറുകള്‍

June 13, 2024
2 minutes Read

ട്വന്റി 20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ നടന്ന നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ സ്റ്റേഡിയം പൊളിച്ചു നീക്കുന്നു. ഇതിനായി സ്റ്റേഡിയത്തിന് പുറത്ത് നിരത്തിയിട്ടിരിക്കുന്ന ബുള്‍ഡോസറുകളുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നസ്സൗ സ്റ്റേഡിയം പൊളിച്ചുനീക്കുന്നതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു.

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ യുഎസ് മത്സരമാണ് ഈ സ്റ്റേഡിയത്തില്‍ നടന്ന അവസാന മത്സരം.ബാറ്റര്‍മാര്‍ക്ക് ഒരിക്കലും അനുകൂലമല്ലാതിരുന്ന സ്റ്റേഡിയത്തില്‍ ബോളര്‍മാരുടെ അഴിഞ്ഞാട്ടമാണ് കഴിഞ്ഞ ഓരോ മത്സരങ്ങളിലും കണ്ടത്. ലോകകപ്പ് മത്സരത്തിനായി അഞ്ച് മാസം മുമ്പ് താല്‍കാലികമായി തയ്യാറാക്കിയ സ്റ്റേഡിയം ഭാഗീകമായായി മാത്രമാണ് പൊളിക്കുന്നത്.

പ്രാദേശിക ടീമുകള്‍ക്കും ക്രിക്കറ്റ് പരിശീലിക്കുന്നവര്‍ക്കും ഉപയോഗപ്രദമാകുന്ന തരത്തില്‍ സ്റ്റേഡിയം നിലനിര്‍ത്തും. അമേരിക്കയില്‍ ലോകകപ്പിനായി തയ്യാറാക്കിയ മൂന്ന് സ്റ്റേഡിയങ്ങളില്‍ ഒന്നാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Story Highlights : Bulldozers arrive to dismantle Nassau Cricket Stadium

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top