Advertisement

പോരാളി ഷാജി പേജിന്റെ അഡ്മിന്‍ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തണം, മാധ്യമങ്ങള്‍ എന്റെ വാക്കുകള്‍ വളച്ചൊടിച്ചു: എം വി ജയരാജന്‍

June 13, 2024
3 minutes Read
M V Jayarajan clarifies his criticism against porali shaji fb page

പോരാളി ഷാജി ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഇടതുഗ്രൂപ്പുകൡ കോണ്‍ഗ്രസുകാര്‍ നുഴഞ്ഞുകയറിയെന്ന് എം വി ജയരാജന്‍ ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പരാജയത്തിന്റെ കാരണമായി സോഷ്യല്‍ മീഡിയയിലെ സൈബര്‍ പേജുകളെ വിമര്‍ശിച്ചത് വിവാദമായതിന് പിന്നാലെയാണ് വിഷയത്തില്‍ വീണ്ടും വിശദീകരണവുമായി എം വി ജയരാജന്‍ രംഗത്തെത്തിയത്. ഇടതുപേജുകളുടെ പേരുകളില്‍ വരുന്ന പോസ്റ്റുകള്‍ പൂര്‍ണമായും ശരിയാണോ എന്ന് പരിശോധിക്കണമെന്ന് മാത്രമാണ് താന്‍ കഴിഞ്ഞ ദിവസം പ്രസംഗത്തില്‍ സൂചിപ്പിച്ചതെന്ന് എം വി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. (M V Jayarajan clarifies his criticism against porali shaji fb page)

വ്യാജ പ്രൊഫൈലും, നുഴഞ്ഞുകയറ്റവും കരുതിയിരിക്കാനാണ് താന്‍ നിര്‍ദേശം നല്‍കിയതെന്ന് എം വി ജയരാജന്‍ പറയുന്നു. പോരാളി ഷാജിയുടെ പേരില്‍ പല പ്രൊഫൈലുകളാണുള്ളത്. പോരാളി ഷാജി ആരാണെന്നറിയില്ല. യഥാര്‍ഥ ഇടത് അനുകൂല ഗ്രൂപ്പ് അഡ്മിന്‍ ധൈര്യസമേതം സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തണം. ഇടത് പേരുള്ള വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വ്യക്തിഹത്യ ഉള്‍പ്പെടെ നടത്തുകയാണ്. ഇടതുവിരുദ്ധ നവമാധ്യമ പ്രചാരണത്തിനെതിരെ ജാഗ്രത വേണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ തന്റെ പ്രതികരണത്തെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും എം വി ജയരാജന്‍ പറഞ്ഞു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ചെങ്കതിര്‍, പോരാളി ഷാജി, ചെമ്പട എന്നിങ്ങനെയുള്ള ഇടതുപേജുകളില്‍ വരുന്നവ പൂര്‍ണമായും ശരിയാണോ എന്ന് പരിശോധിക്കണം എന്ന് മാത്രമാണ് താന്‍ പറഞ്ഞത്. അവയില്‍ ഇടതുവിരുദ്ധമായ പോസ്റ്റുകള്‍ കണ്ടാല്‍ അത് ഇടതുവിരുദ്ധമായ ഇടത്തുനിന്നാണെന്ന് തിരിച്ചറിയണം. ആകാശ് തില്ലങ്കേരി, അര്‍ജുന്‍ ആയങ്കി തുടങ്ങിയ ഒരു ക്വട്ടേഷന്‍ ടീമിനേയും ഇടപുതപക്ഷ ടീമിന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിച്ചിട്ടില്ല. വടകരയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് എം വി ജയരാജന്റെ സാമൂഹ്യമാധ്യമ വിമര്‍ശനം.

Story Highlights : M V Jayarajan clarifies his criticism against porali shaji fb page

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top