Advertisement

കേന്ദ്രം അനുമതി നല്‍കിയില്ല; വീണാ ജോർജിന്റെ കുവൈറ്റ് യാത്ര മുടങ്ങി

June 13, 2024
1 minute Read

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കുവൈറ്റ് യാത്ര മുടങ്ങി. മന്ത്രി നെടുമ്പാശേരി വിമാനത്തവാളത്തിൽ തുടരുന്നു. കേന്ദ്രം യാത്രയ്ക്കുള്ള പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കാതിരുന്നതോടെയാണ് മന്ത്രിയുടെ യാത്ര മുടങ്ങിയത്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായാണ് കുവൈറ്റിലേക്ക് പോകുന്നതെന്ന് മന്ത്രി പറഞ്ഞിരുന്നു.

ഓരോ സംസ്ഥാനങ്ങളും പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി കുവൈറ്റിലുണ്ടല്ലോ എന്നും കേന്ദ്രസര്‍ക്കാര്‍. രേഖാമൂലമുള്ള മറുപടിയില്‍ അനുമതിയില്ലെന്ന് മാത്രമായിരുന്നു വിശദീകരണം.

അതേസമയം കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ കൊണ്ടുവരാനുള്ള നടപടിക്രമങ്ങളാണ് നടത്തുന്നത് മന്ത്രി വീണാ ജോർജ് പറഞ്ഞു. മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിക്കും. 25 ആംബുലൻസുകൾ മൃതദേഹങ്ങൾ കൊണ്ടുപോകാൻ തയ്യാറാക്കി നിർത്തിയിട്ടുണ്ട്.

23 പേരുടെ മരണം സ്ഥിരീകരിച്ചു. ഇന്നുതന്നെ മൃതദേഹങ്ങൾ കൊണ്ടുവരാനുള്ള നടപടിക്രമങ്ങളാണ് നടത്തുന്നത്. കുവൈറ്റിൽ നിന്നും പുറപ്പെടുന്ന സമയം പിന്നീട് അറിയാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കുവൈറ്റിലേക്ക് പുറപ്പെടുന്നതിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന മന്ത്രി.

Story Highlights : Veena George Kuwait Trip Cancelled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top