Advertisement

ബക്രീദ് ആഘോഷങ്ങളിൽ നിയന്ത്രണങ്ങളുമായി ഉത്തർപ്രദേശ്; തെരുവുകളിൽ നമസ്കാരം നടത്തുന്നതിന് നിരോധനം

June 15, 2024
2 minutes Read
Strict instruction over bakrid celebrations Uttarpradesh

ബക്രീദ് ആഘോഷങ്ങളിൽ കർശന നിർദേശങ്ങളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരുവുകളിൽ നമസ്കാരം നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തി. അനുമതി ഇല്ലാത്ത സ്ഥലങ്ങളിൽ മൃഗങ്ങളെ കശാപ്പ് നടത്തുന്നതിനും നിരോധനമുണ്ട്. വിലക്കപ്പെട്ട മൃഗങ്ങളെ ആരെങ്കിലും കശാപ്പ് ചെയ്യുന്നതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു.(Strict instruction over bakrid celebrations Uttarpradesh)

അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഈ ഉത്തരവെന്നാണ് സർക്കാർ വിശദീകരണം. പ്രശ്ന ബാധിത മേഖലകളിൽ കൂടുതൽ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. ക്രമസമാധാനം കർശനമായി നടപ്പാക്കണമെന്നും സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും പൊലീസിന് സർക്കാർ നിർദേശം നൽകി.

ബക്രീദ് ദിനത്തില്‍ ബലിതര്‍പ്പണത്തിനുള്ള സ്ഥലം മുന്‍കൂട്ടി നിശ്ചയിക്കണം. മറ്റ് സ്ഥലങ്ങളില്‍ ബലിതര്‍പ്പണം പാടില്ല. പ്രശ്‌നബാധിത മേഖലകളിലും നിരോധനം ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. കശാപ്പിന് വിലക്കപ്പെട്ട മൃഗങ്ങളെ ഉപയോഗിക്കരുത്. മൃഗബലിക്ക് ശേഷം മാലിന്യ നിര്‍മാര്‍ജനം കൃത്യമായിനടത്തണം. റോഡുകള്‍ തടഞ്ഞ് നമസ്‌കാരം പാടില്ല.

Read Also: ഹിജാബോ ബുര്‍ഖയോ ധരിച്ചവര്‍ക്ക് ക്ലാസില്‍ പ്രവേശനമില്ല; മുംബൈ കോളജിനെതിരെ ഹര്‍ജിയുമായി വിദ്യാര്‍ത്ഥികള്‍

ജൂണ്‍ 17നാണ് മുസ്ലിം വിശ്വാസികള്‍ ബക്രീദ് ആഘോഷിക്കുന്നത്. ജൂണ്‍ 16ന് ദസറ ആഘോഷവും നടക്കും. ദസറയ്ക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഇന്ന് മുതല്‍ ഈ മാസം 22 വരെ സംസ്ഥാനത്ത് ശുചീകരണ യജ്ഞം നടത്തണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

Story Highlights : Strict instruction over bakrid celebrations Uttarpradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top