Advertisement

‘വയനാട്ടിൽ CPI മത്സരിക്കും; എൽഡിഎഫ് മാറി നിന്നാൽ ബിജെപിക്ക് ഗുണം ചെയ്യും’; ബിനോയ് വിശ്വം

June 18, 2024
2 minutes Read

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ സിപിഐ മത്സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫ് മാറി നിന്നാൽ ബിജെപി ഭാഗത്തേക്ക് വോട്ടുകളുടെ കൂട്ട ഒഴുക്ക് ഉണ്ടാകുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. എൽഡിഎഫിന് ഒന്നാം ശത്രു ബിജെപിയാണ്. ആ ഒന്നാം ശത്രുവിന് ഗുണപരമായതൊന്നും എൽഡിഎഫ് ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കോൺ​ഗ്രസിന്റെ സ്ഥാനാർത്ഥി ആരാകണമെന്നതിൽ‌ പരിപൂർണ അവകാശവും അധികാരവും കോൺ‌​ഗ്രസിന്റേതാണെന്നും ആർക്കും അതിൽ‌ കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഫലപ്രഖ്യാപനത്തിന് രണ്ടാമത്തെ ആഴ്ച രാഹുൽ ​ഗാന്ധി രാജിവെച്ചു. ഇതായിരുന്നു കോൺ​ഗ്രസിന്റെ പദ്ധതിയെങ്കിൽ ഇതു പോലൊരു നാടകത്തിൽ വേഷം കെട്ടിക്കാൻ രാഹുൽ ​ഗാന്ധിയെ ഇവിടെ കൊണ്ടുവരാൻ പാടില്ലായിരുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു.

Read Also: വിപുലമായ പ്രചാരണത്തിന് പ്രിയങ്കഗാന്ധി; അടുത്തമാസം രാഹുൽ ഗാന്ധിക്കൊപ്പം വയനാട്ടിലേക്ക്

രാഷ്ട്രീയ പോരാട്ടത്തിൽ രാഷ്ട്രീയമായി കണ്ടുകൊണ്ടു തന്നെ സിപിഐ വയനാട്ടിൽ മത്സരിക്കും. രാഷ്ട്രീയ ആശയങ്ങൾ ഉയർത്തിപ്പിടിക്കും. മത്സരം മത്സരമായി തന്നെ കാണുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു. രാഹുൽഗാന്ധി വയനാട് മണ്ഡലം ഒഴിയുന്നതോടെയാണ് പ്രിയങ്ക ​ഗാന്ധിയെ മത്സരിപ്പിക്കാൻ തീരുമാനമായത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച്‌ തീരുമാനം ആയത്.

Story Highlights : Binoy Vishwam says CPI will contest in Wayanad Lok Sabha by-election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top