Advertisement

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കുവൈറ്റ് യാത്രക്ക് അനുമതി നിഷേധിച്ച സംഭവം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

June 19, 2024
3 minutes Read

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കുവൈറ്റ് യാത്രക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാത്തത് ദൗർഭാഗ്യകരമെന്ന് കത്തിൽ മുഖ്യമന്ത്രി പറ‍യുന്നു. ഭാവിയിൽ ഇത്തരം ആവശ്യങ്ങളിൽ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്ന് മുഖ്യമന്ത്രി കത്തിൽ‌ ചൂണ്ടിക്കാട്ടി.

ദുരന്ത മുഖത്ത് വേണ്ടത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കൂട്ടായ പ്രവർത്തനമാണ്.മന്ത്രി വീണക്ക് യാത്രാനുമതി നിഷേധിക്കപ്പെട്ടത് ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. കേന്ദ്രമന്ത്രി കുവൈറ്റിലുണ്ടല്ലോ എന്നും ഓരോ സംസ്ഥാനങ്ങളും പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന നിലപാടിലുമായിരുന്നു കേന്ദ്രസർക്കാർ. രേഖാമൂലമുള്ള മറുപടിയിൽ അനുമതിയില്ലെന്ന് മാത്രമായിരുന്നു വിശദീകരണം.

Read Also: ‘സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം; LDF ജനങ്ങളിൽ നിന്ന് അകന്നതാണ് തോൽവിക്ക് കാരണം’; സർക്കാരിനെ വിമർശിച്ച് പാലക്കാട് CPI

മന്ത്രി സഭ ചേർന്ന് ആരോഗ്യ മന്ത്രിയെ കുവൈറ്റിലേക്ക് അയക്കാൻ തീരുമാനിച്ചിരുന്നു.എന്നാൽ കേന്ദ്രം പൊളിറ്റിക്കൽ ക്ലയറൻസ് നൽകിയില്ല. ആരോഗ്യമന്ത്രി കുവൈറ്റിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് കേന്ദ്രം യാത്രാനുമതി നിഷേധിച്ചത്. കുവൈറ്റ് അഗ്നിബാധയിൽ മരണമടഞ്ഞവർക്ക് നിയമസഭ അനുശോചനം രേഖപ്പെടുത്തി.24 മലയാളികൾ ഉൾപ്പെടെ 49 പേരാണ് മരിച്ചത്.

Story Highlights : CM sends letter to PM in the incident of permission denied for Health Minister Veena George to travel Kuwait

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top