‘തൃശൂരിൽ BJPയെ സഹായിച്ച ശക്തികൾ അവരുടെ നിലപാട് ശരിയായിരുന്നോ എന്ന് ചിന്തിക്കണം’; വിമർശനവുമായി മുഖ്യമന്ത്രി

ക്രൈസ്തവ സഭ നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂരിൽ ബിജെപിയെ സഹായിച്ച ശക്തികൾ അവരുടെ നിലപാട് ശരിയായിരുന്നോ എന്ന് ചിന്തിക്കണമെന്ന് മുഖ്യമന്ത്രി. സമ്മർദങ്ങൾക്ക് വഴങ്ങിയാണ് തൃശൂരിൽ ബിജെപിയെ വിജയപ്പിച്ചതെന്നും ചില വിഭാഗങ്ങളുടെ നേതാക്കളും ബിജെപിയും പരസ്പരം ധാരണയുണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് അക്രമണത്തിന് നേതൃത്വം നൽകുന്നവരെ പിന്തുച്ചത് ശരിയാണോയെന്ന് ഇനിയെങ്കിലും ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ബിജെപി ഒരു സീറ്റിൽ വിജയിച്ചത് ഗൗരവപൂർവം പരിശോധിക്കേണ്ട കാര്യമാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയെ സഹായിച്ച ശക്തികൾ സ്വീകരിച്ച നിലപാട് ശരിയായോ എന്ന് ചിന്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Read Also: സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രം ഉടൻ അനുമതി നൽകണമെന്ന് കേരളം
കേരളത്തിൽ ബിജെപിയും കോൺഗ്രസും സമവായത്തിലാണെന്നും തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ കൂട്ടായ്മക്കാണ് സിപിഐഎം ശ്രമിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുസ്ലിം ലീഗിനെയും മുഖ്യമന്ത്രി വിമർശിച്ചു. ജമാഅത്ത ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും മുഖമായി മുസ്ലിം ലീഗ് മാറിയെന്ന് മുഖ്യമന്ത്രി വിമർശിച്ചു. നാല് വോട്ടിന് വേണ്ടി കൂട്ട് കൂടാൻ പറ്റാത്തവരുമായി ലീഗ് കൂട്ട് കൂടിയെന്നും വിമർശനം. മുസ്ലിം ലീഗിന് മുഖം നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights : CM Pinarayi Vijayan criticised Christian Church in BJP win in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here