Advertisement

ഉത്തേജക വിരുദ്ധ നിയമം ലംഘിച്ചു; ബജ്‌റംഗ് പുനിയക്ക് സസ്‌പെൻഷൻ

June 23, 2024
1 minute Read

ഗുസ്തി താരം ബജ്‍രംഗ് പുനിയക്ക് സസ്പെൻഷൻ. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടേതാണ് നടപടി. ഉത്തേജക വിരുദ്ധ നിയമം ലംഘിച്ചതിന്റെ പേരിലാണ് നടപടി. പരിശോധനയ്ക്കായി സാംപിൾ നൽകാൻ പുനിയ വിസമ്മതിച്ചിരുന്നു. സസ്പെൻഷൻ‌ നോട്ടീസ് താരത്തിന് നൽകി. ജൂലൈ 11 വരെ താരത്തിനു മറുപടി നൽകാൻ സമയമുണ്ട്.

കഴിഞ്ഞ തവണയും വിചാരണയ്ക്ക് ഹാജരായിരുന്നു. ഇത്തവണയും ഹാജരാകും. താരം ഒരു തെറ്റും ചെയ്തിട്ടില്ലെന്നു അഭിഭാഷകൻ പറഞ്ഞു.നേരത്തെ കുറ്റപത്രം നൽകാത്തതിനെ തുടർന്നു പുനിയയുടെ സസ്‌പെൻഷൻ അച്ചടക്ക സമിതി അസാധുവാക്കിയിരുന്നു. അതേസമയം ഫെഡറേഷനുമായുള്ള തർക്കത്തിൽ ഡോപ്പിങ് പരിശോധനയിലെ വീഴ്ച പൂനിയ ഉയർത്തിയിരുന്നു.

Story Highlights : Bajrang Punia suspended for anti-doping rule violation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top