ഇനി മണിക്കൂറുകൾ മാത്രം; ട്വന്റിഫോർ പ്രേക്ഷകരുടെ ജില്ലാ സമ്മേളനം ഇന്ന് മലപ്പുറത്ത്

പ്രേക്ഷക ലക്ഷങ്ങളാൽ വൻവിജയം തീർത്ത ട്വന്റിഫോർ പ്രേക്ഷകരുടെ സംസ്ഥാനസമ്മേളനത്തിന് ശേഷം കേരളത്തിന്റെ ഓരോ ജില്ലകളിലും നടക്കുന്ന ട്വന്റിഫോർ പ്രേക്ഷകരുടെ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. ആദ്യവേദിയാകാൻ മലപ്പുറം ഒരുങ്ങിക്കഴിഞ്ഞു. തിരൂർ ബിയൻകോ കാസിൽ ഓഡിറ്റോറിയത്തിലാണ് ട്വന്റിഫോർ പ്രേക്ഷകരുടെ ജില്ലാ സമ്മേളനം നടക്കുന്നത്.
സമ്മേളനത്തോടനുബന്ധിച്ച് രാവിലെ 9 മണി മുതൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ മലപ്പുറം ജില്ലയിലെ പത്താം ക്ലാസ്സ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും.
ഉച്ചക്ക് രണ്ടുമണിക്ക് ശേഷം ട്വന്റിഫോറിന്റെ പ്രിയ അവതാരകര്‍ പ്രേക്ഷകരുമായി സംവദിക്കും. സമ്മേളനത്തിന് മാറ്റ് കൂട്ടാന്‍ ഫ്‌ളവേഴ്‌സിലെ ജനപ്രിയതാരങ്ങളും പരിപാടിയിൽ അണിനിരക്കും.
Story Highlights : Twentyfour prekshakarude jilla sammelanam Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here