വിധി നടപ്പാക്കാത്തത് ഭരണസംവിധാനങ്ങളുടെ പരാജയം; യാക്കോബായ – ഓർത്തഡോക്സ് പള്ളിത്തർക്കത്തിൽ സര്‍ക്കാരിന് വിമർശനം

യാക്കോബായ – ഓർത്തഡോക്സ് പള്ളിത്തർക്കത്തിൽ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വിധി നടപ്പാക്കാത്തത് ഭരണ സംവിധാനങ്ങളുടെ പരാജയമെന്നും സർക്കാർ നടപടികൾ പ്രഹസനമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമര്‍ശിച്ചു. കേസ് അടുത്ത മാസം 8 ന് വീണ്ടും പരിഗണിക്കും.
സുപ്രീംകോടതി വിധി നടപ്പിലാക്കാൻ ആവശ്യമായ നടപടികൾ പൊലീസ് സ്വീകരിക്കുന്നില്ലെന്ന് ഓര്‍ത്തഡോക്സ് വിഭാഗം കുറ്റപ്പെടുത്തി. പള്ളി ഏറ്റെടുക്കാൻ ചെല്ലുന്ന ഘട്ടത്തിൽ യാക്കോബായ വിഭാഗം കടുത്ത പ്രതിഷേധം ഉയർത്തുന്നു ഇത് മറിക്കടന്നാൽ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു.
വിധി നടപ്പിലാക്കാൻ സർക്കാരിന് കഴിയുന്നില്ലെങ്കിൽ പിന്നെ ആർക്കാണ് സാധിക്കുകയെന്ന് കോടതി ചോദിച്ചു. സുപ്രീം കോടതി വിധിയാണ് നടപ്പിലാക്കാത്തതെന്ന് കോടതി ഓർമിപ്പിച്ചു.
അടുത്ത തവണ ഹർജി പരിഗണിക്കുന്പോൾ പുരോഗതി അറിയിക്കാൻ സർക്കാരിന് നിർദ്ദേശം നൽകിയ കോടതി ഉത്തരവ് നടപ്പാക്കാൻ തടസം നിൽക്കുന്നത് ആരാണെന്നും കണ്ടെത്താനും ആവശ്യപ്പെട്ടു.
Story Highlights : Kerala high court on Jacobite Orthodox church dispute case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here