സംസ്ഥാന പൊലീസ് മേധാവിയായി ഷെയ്ഖ് ദർവേഷ് സാഹിബ് തുടരും

സംസ്ഥാന പൊലീസ് മേധാവിയായി ഷെയ്ഖ് ദർവേഷ് സാഹിബ് തുടരും. ഒരു വർഷം കൂടി കാലാവധി നീട്ടി നൽകി. അടുത്തമാസം 30ന് വിരമിക്കാനിരിക്കെയാണ് കാലാവധി നീട്ടിനൽകിയത്. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സംസ്ഥാന പൊലീസിനെ അച്ചടക്കം പഠിപ്പിക്കാൻ ഷെയ്ഖ് ദർവേഷ് സഹിബ് ചില കാര്യക്ഷമമായുള്ള ഇടപെടൽ നടത്തിയെന്നാണ് ആഭ്യന്തര വകുപ്പിന്റെയുൾപ്പെടെയുള്ള വിലയിരുത്തൽ.
ഹൈക്കോടിയുടെ ഭഗത്ത് നിന്ന് അടക്കം പൊലീസിന് വിമർശനം നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ ഷെയ്ഖ് ദർവേഷ് സഹിബിന്റെ കാലാവധി നീട്ടിനൽകിയിരിക്കുന്നത്. ദർവേഷ് സാഹിബിന്റെ മുൻഗാമിയായ അനിൽ കാന്തിനെയും ആദ്യം കാലാവധി പറയാതെയാണു നിയമിച്ചത്. പിന്നീട് ഒരു വർഷം കൂടി നീട്ടി നൽകുകയായിരുന്നു.
Story Highlights : Sheikh Darvesh Saheb will continue as the state police chief
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here