അപകീര്‍ത്തി പരാമര്‍ശം: മനു തോമസിനും ഏഷ്യാനെറ്റ് ന്യൂസിനുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി ജയരാജന്റെ മകന്‍

അപകീര്‍ത്തി പരാമര്‍ശത്തില്‍ കണ്ണൂരില്‍ സിപിഐഎം വിട്ട ഡിവൈഎഫ്‌ഐ മുന്‍ നേതാവ് മനു തോമസിനും ഏഷ്യാനെറ്റ് ന്യൂസിനുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ്. പിതാവിനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജെയ്ന്‍ നിയമനടപടിയ്ക്ക് ഒരുങ്ങുന്നത്. നിയമനടപടി സ്വീകരിക്കാന്‍ അഭിഭാഷകനുമായി ചര്‍ച്ച നടത്തിയതായും ജെയ്ന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. (P jayarajan’s son may take legal action against manu thomas and asianet news)
മനു തോമസ് ഏഷ്യാനെറ്റിന് അനുവദിച്ച അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് ജെയ്ന്‍ നിയമനടപടിയ്ക്ക് ഒരുങ്ങുന്നത്. തനിക്കെതിരെ അപകീര്‍ത്തികരവും വസ്തുതാവിരുദ്ധവുമായ കാര്യങ്ങള്‍ മനു തോമസ് പറഞ്ഞെന്നാണ് ജെയിന്റെ ആരോപണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:
ശ്രീ മനു തോമസ് ഏഷ്യാനെറ്റ് ചാനലില്‍ എനിക്ക് യാതൊരു ബന്ധവുമില്ലാത്ത കാര്യത്തിലേക്ക് എന്നെ വലിച്ചിഴക്കുകയും,എന്റെ അച്ഛനോടുള്ള വൈര്യാഗ്യം തീര്‍ക്കുന്നതിന് എനിക്കെതിരെ നടത്തിയ വസ്തുതാവിരുദ്ധവും മാനഹാനി ഉണ്ടാക്കുന്നതുമായ പരാമര്‍ശങ്ങള്‍ക്കെതിരെ മനു തോമസിനും ഏഷ്യാനെറ്റ് ന്യൂസിനും ഏഷ്യാനെറ്റ് ന്യൂസിലെ അനൂപ് ബാലചന്ദ്രനുമെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് അഭിഭാഷകനുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന കാര്യം അറിയിക്കുന്നു…
Story Highlights : P jayarajan’s son may take legal action against manu thomas and asianet news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here